സ്വയം മേക്കപ്പ് ചെയ്ത് അഴക് റാണിയായി ഭാവന.. വൈറലായി ചിത്രങ്ങൾ.!!
മലയാള സിനിമാ ലോകത്തെ എക്കാലത്തെയും മികച്ച നടിമാരിൽ എണ്ണപ്പെട്ട താരങ്ങളിൽ ഒരാളാണ് ഭാവന. മലയാളത്തിന് പുറമേ തെലുങ്ക് തമിഴ് സിനിമാ ലോകത്തും താരം വളരെയേറെ സജീവമാണ്. കമലിന്റെ സംവിധാനത്തിൽ 2002 ൽ പുറത്തിറങ്ങിയ ചിത്രമായ ” നമ്മൾ” എന്ന സിനിമയിലൂടെയാണ് താരം അഭിനയ ലോകത്ത് അരങ്ങേറുന്നത്. തന്റെ പതിനാറാം വയസ്സിൽ തുടങ്ങിയ അഭിനയത്തിലൂടെ പിന്നീട് എൺപതോളം സിനിമകളിൽ
നായികയായി തിളങ്ങിയ താരം സ്റ്റേറ്റ് അവാർഡുകൾ അടക്കം നിരവധി ബഹുമതികളും ചുരുങ്ങിയ കാലം കൊണ്ട് നേടിയെടുത്തിട്ടുണ്ട്. ഇടക്കാലത്ത് മലയാള സിനിമയിൽ നിന്നും വിട്ടു നിന്ന താരം കന്നഡയിൽ സജീവമാവുകയും നടനും നിർമ്മാതാവുമായ നവീനിനെ ഏറെക്കാലത്തെ പ്രണയത്തിന് ശേഷം വിവാഹം ചെയ്യുകയും ചെയ്തത് ആരാധകർ വളരെ ആഘോഷത്തോടെയായിരുന്നു കണ്ടിരുന്നത്. എന്നാൽ നവീനുമായുള്ള വിവാഹത്തിനു ശേഷം ഭാവന മലയാള സിനിമയിൽ നിന്നും വിട്ടു നിൽക്കുന്ന ഒരു