നിവേദ്യത്തിലെ കാന്താരിയായ സത്യഭാമയെ ഓർമയില്ലേ.. താരം ഇന്ന് ഒരു മകളുടെ അമ്മയാണ്: ഗർഭക്കാല ജീവിതം പങ്ക് വെച്ച് നടി ഭാമ.!!

നിവേദ്യം എന്ന ചിത്രത്തിലൂടെ പ്രശസ്തയായ നടിയാണ് ഭാമ. മലയാളികളുടെ ഒരു കാലത്തെ രാധ ആയിരുന്നു താരം. വിവാഹത്തോടെ ഭാമ സിനിമാ രംഗത്ത് നിന്നും വിട്ട് നിൽക്കാൻ തീരുമാനിച്ചു. ആരാധകരെ സംബന്ധിച്ച് വളരെ വിഷമിപ്പിക്കുന്ന ഒരു തീരുമാനം ആയിരുന്നു താരം എടുത്തത്. എങ്കിലും തൻ്റെ വിശേഷങ്ങൾ എല്ലാം തന്നെ ഭാമ സോഷ്യൽ മീഡിയയിൽ പങ്ക് വെക്കാറുണ്ട്. എല്ലാ വിവരങ്ങളും സോഷ്യൽ

മീഡിയ വഴി പങ്ക് വെയ്ക്കുന്ന താരം കുഞ്ഞ് ജനിച്ച കാര്യം ആരാധകരെ അറിയിച്ചിരുന്നില്ല. മകളുടെ വിവരങ്ങൾ ദമ്പതികൾ രഹസ്യമായി വെയ്ക്കുക ആയിരുന്നു. കുഞ്ഞിൻ്റെ ഒന്നാം ജന്മദിനത്തിനാണ് മകളുടെ ചിത്രം പോലും ഭാമ പോസ്റ്റ് ചെയ്യുന്നത്. വനിതയ്ക്ക് നൽകിയ അഭിമുഖത്തിലാണ് ഭാമ മനസ്സ് തുറന്നത്. ഗർഭ കാലത്തെ പ്രതിസന്ധികളും ബുദ്ധിമുട്ടുകളും താരം പറയുന്നു. വീട്ടിൽ വെറുതെയിരിക്കാൻ തീരെ ഇഷ്ടമില്ലാത്ത ഒരാളാണ് താൻ എന്നാണ് ഭാമ പറയുന്നത്.

യാത്രകൾ ഒരുപാട് ഇഷ്ടപ്പെടുകയും ചെയ്യുന്ന ആളാണ് താരം. കഴിഞ്ഞ ലോക്ക് ഡൗൺ സമയത്താണ് ഭാമ വിവാഹ ജീവിതത്തിലേക്ക് കടക്കുന്നത്. അതേ സമയത്താണ് ഗർഭിണി ആകുന്നതെന്നും താരം പറയുന്നു. “ലോകം മുഴുവനും നിശ്ചലമായ സമയം ആയിരുന്നു. വീട്ടിലെ നാല് ചുമരിനുള്ളിൽ പെട്ടത്‌ പോലെയാണ് എനിക്ക് തോന്നിയത്. മകൾക്ക് വേണ്ടിയുള്ള കാത്തിരിപ്പിൽ ഒരുപാട് ഹോർമോൺ വ്യതിയാനങ്ങൾ ഉണ്ടാകുമെന്നും ഡോക്ടർ പറഞ്ഞു തന്നു.

പ്രത്യേകിച്ചും ലോക്ഡൗണും മറ്റും ആയതുകൊണ്ടുതന്നെ അവസ്ഥയെ കുറിച്ചുള്ള ഒരു ധാരണയും ഡോക്ടർ പറഞ്ഞു തന്നിരുന്നു.” ഭാമയുടെ വാക്കുകൾ ഗർഭകാലം ആസ്വദിക്കണം എന്നാണ് പറയാറുള്ളത്, എന്നാൽ തനിക്ക് വളരെ ബുദ്ധിമുട്ട് നിറഞ്ഞ കാലമായിരുന്നു അതെന്നും ഭാമ പറയുന്നു. മാനസികമായ തളർച്ചയും ശാരീരിക അസ്വസ്ഥതകളും ഒരുപാട് ഉണ്ടായിരുന്നു എന്ന് താരം പറഞ്ഞു. ഒന്ന് തിരിഞ്ഞ് കിടക്കാൻ പോലും ബുദ്ധിമുട്ട് അനുഭവിച്ചിട്ടുണ്ട് എന്നാണ് താരത്തിൻ്റെ വാക്കുകൾ. ഗർഭകാലത്തിനു ശേഷം ആരോഗ്യ സംരക്ഷണത്തിനു പ്രാധാന്യം നൽകുന്ന പോലെ തന്നെ അമ്മയുടെ മാനസിക സമ്മർദ്ദം കുറയ്ക്കാനും ശ്രദ്ധ നൽകണം എന്നാണ് ഭാമയുടെ അഭിപ്രായം.

Job Vacancies In Dubai We would like to show you notifications for the latest news and updates.
Dismiss
Allow Notifications