കണ്ടാൽ തന്നെ വായിൽ വെള്ളമൂറുന്നു.!! ഹിന്ദിയിലെ സൂഹ മലയാളി ആയപ്പോൾ ചുക്ക ആയി അടിപൊളി സ്വാദും മനസ്സിൽ കയറിക്കൂടിയ വിഭവം | Beef Chukka Recipe In Malayalam

Beef Chukka Recipe In Malayalam: ഹിന്ദിയിൽ ബീഫ് സൂഹ എന്നറിയപ്പെടുന്ന മലയാളത്തിൽ വന്നപ്പോൾ ബീഫ് ചുക്ക എന്നാണ് അറിയപ്പെടുന്നത്, അത്രയും രുചികരമായ ബീഫ് തയ്യാറാക്കാൻ വളരെ എളുപ്പമാണ് കേരളത്തിലെ ഏറ്റവും നല്ല വിഭവങ്ങളിൽ ഒന്നുതന്നെയാണ് ഇതു കഴിക്കാൻ മലയാളിക്ക്ഇഷ്ടമാണ് ഈ ഒരു ബീഫ് ചുക്ക. ഇതു തയ്യാറാക്കുന്നതിനായിട്ട് ബീഫ്നന്നായി ക്ലീൻ ചെയ്ത് കഴുകി വൃത്തിയാക്കി അതിലേക്ക് മഞ്ഞൾപ്പൊടിയും, ഉപ്പും ചേർത്ത് കൈകൊണ്ട്

തിരുമ്മി എടുത്തതിനുശേഷം കുക്കറിലൊന്നും വേകാൻ ആയിട്ട് വയ്ക്കുക.. നന്നായി വെന്തുകഴിയുമ്പോൾ ഇത് മാറ്റി വയ്ക്കാം ശേഷം നമുക്ക് ഒരു മസാല തയ്യാറാക്കിയെടുക്കണം. ഒരു ചീന ചട്ടി ചൂടാകുമ്പോൾ അതിലേക്ക് കാശ്മീരി ചില്ലി മുളക്, മുളക് പൊടി, പട്ട ഗ്രാമ്പു ഏലക്ക വഴയില ഇത്രയും ചേർത്ത് അതിലേക്ക് മല്ലിയും കടുക് കൂടെ ചേർത്ത് നന്നായിട്ട് വറുത്ത് പൊടിച്ചെടുത്ത് ഒരു മസാല ഉണ്ടാക്കുക അതിനുശേഷം ഈ മസാല ബീഫിലേക്ക് നന്നായിട്ട് കുഴച്ചെടുക്കുക.

മറ്റൊരു പാത്രത്തിൽ എണ്ണ ചൂടാകുമ്പോൾ അതിലേക്ക് സവാള നീളത്തിൽ അരിഞ്ഞത് ചേർത്തുകൊടുത്തു നന്നായി വറുത്തു കോരി മാറ്റിവെച്ച് കൈകൊണ്ട് പൊടിച്ചെടുക്കുക സവാള പൊടിച്ചെടുക്കുമ്പോൾ ഒരു പ്രത്യേക സ്വാദാണ്. ചീന ചട്ടി വച്ചു അതിലേക്ക് ആവശ്യത്തിന് എണ്ണ ഒഴിച്ചുകൊടുത്തു ഇഞ്ചി വെളുത്തുള്ളി പച്ചമുളക് ചതച്ചത് നന്നായി വഴറ്റി അതിലേക്ക് ബീഫ് മസാല ചേർത്തതും കൂടി ചേർത്തു കൊടുത്ത് അതിലേക്ക് വറുത്തത് പൊടിച്ചു വച്ചിട്ടുള്ള സവാളയും

കൂടി ചേർത്തു കൊടുക്കാം മസാല റെഡിയായിട്ടുണ്ട് ഇനി അടച്ചുവെച്ച് വേവിച്ചെടുക്കണം. നല്ല കുഴഞ്ഞ പാകത്തിന് ആയിരിക്കും ബീഫ് ചുക്ക വളരെ രുചികരമാണ്പെട്ടെന്ന് തയ്യാറാക്കി എടുക്കാൻ സാധിക്കും പൊറോട്ടയുടെ കൂടെ നല്ലൊരു കോമ്പോ ആണ്‌ ബീഫ് ചുക്ക. തയ്യാറാക്കുന്ന വിധം വിശദമായി വീഡിയോ ഇവിടെ കൊടുത്തിട്ടുണ്ട്.video credit :Kannur kitchen