ഡേറ്റ് കഴിഞ്ഞ പൗഡർ ഇനി ആരും കളയരുതേ.. പൗഡർ കൊണ്ട് ഇത്രയധികം ഉപയോഗങ്ങളോ ? | bathroom cleaning using talcum powder tips malayalam

bathroom cleaning using talcum powder tips malayalam : നമ്മുടെയെല്ലാം വീടുകളിൽ സാധാരണ ഉപയോഗിക്കുന്ന ഒന്നാണ് പൗഡർ. പലപ്പോഴും കാലാവധി കഴിഞ്ഞ പൗഡർ ടിന്നുകൾ മിക്ക വീടുകളിലും ഉണ്ടാവാറുണ്ട്. പലപ്പോഴും നമ്മൾ ഇത് കളയാറാണ് പതിവ്. എന്നാൽ ഇനി പഴകിയ പൗഡർ ആരും കളയേണ്ടതില്ല. പഴകിയ പൗഡർ ഉപയോഗിച്ച് നമുക്ക് എന്തൊക്കെ ചെയ്യാമെന്നാണ് നമ്മൾ ഇവിടെ അറിയാൻ പോകുന്നത്. നമ്മൾ വൈകുന്നേരങ്ങളിലും മറ്റും ഗുഡ്നെറ്റും

കുന്തിരിക്കയുമെല്ലാം പുകക്കാറുണ്ട്. പലപ്പോഴും അതിന്റെ മണം എല്ലാവർക്കും ഇഷ്ടപ്പെടാറില്ല. അത്കൊണ്ട് തന്നെ ഇത്തരത്തിലുള്ള പഴകിയ പൗഡർ ഉപയോഗിച്ച് പുകക്കുകയാണെങ്കിൽ യാതൊരു വിധ പാർശ്വഫലങ്ങളും ഉണ്ടാവുകയുമില്ല മാത്രമല്ല നല്ലൊരു മണവും ഉണ്ടാകും. അത്പോലെ തന്നെ അടുക്കളയിൽ ഭക്ഷണം പാകം ചെയ്ത് കഴിഞ്ഞാൽ ഗ്യാസ് സ്ററൗ ഈ പൗഡർ ഉപയോഗിച്ച് തുടച്ചാൽ സ്ററൗ നല്ല പോലെ വൃത്തിയായി കിട്ടുകയും പിറ്റേന്ന്

രാവിലെയൊക്കെ അടുക്കളയിൽ വരുമ്പോൾ നല്ലൊരു മണമുണ്ടാവുകയും ചെയ്യും. നമ്മൾ സേഫ്റ്റി പിന്നുകളോ അല്ലെങ്കിൽ സൂചിയോ കൂട്ടി വെക്കുമ്പോൾ അത് തുരുമ്പിക്കുന്നതായി കാണാറുണ്ട്. എന്നാൽ ഇതിലേക്ക് അൽപ്പം പൗഡർ ഇട്ടു കുലുക്കി വച്ചാൽ തുരുമ്പ് പിടിക്കാതെ നല്ല പോലെ സൂചിയും പിന്നുമെല്ലാം സൂക്ഷിക്കാം. റബ്ബർ ബാൻഡ് നമ്മൾ ചെറിയ ഡപ്പകളിൽ ശേഖരിച്ച് സൂക്ഷിച്ച് വെക്കാറുണ്ട്. എന്നാൽ അത് ഒന്നിൽ ഒന്ന് ഒട്ടിപ്പിടിച്ച് കാണാറുണ്ട്. അത്കൊണ്ട്

തന്നെ അതിൽ നിന്നും ഒന്ന് അടർത്തിയെടുക്കാൻ പാടാണ്. എന്നാൽ ഈ ഡപ്പയിലിട്ടു വച്ച റബ്ബറിലേക്ക് കുറച്ച് പൗഡർ ചേർത്ത് ഒന്ന് കുലുക്കി വച്ചാൽ നമുക്ക് ഒന്നിനോടൊന്ന് ഒട്ടാത്ത രീതിയിൽ എപ്പോൾ വേണമെങ്കിൽ റബ്ബർ എടുക്കാം.പഴകിയ പൗഡർ കൊണ്ടുള്ള പ്രയോജനങ്ങൾ തീർന്നിട്ടില്ല. കൂടുതൽ ടിപ്പുകൾക്കായി താഴെ കാണുന്ന വീഡിയോ കണ്ടോളൂ… video credit:Vichus Vlogs