ആറാം വിവാഹവാർഷികം പൊളിച്ചടുക്കി ബഷീറും മഷൂറയും.!! കട്ടക്ക് കൂടെ നിന്ന് സുഹാന; ഇത് സമ്മാനങ്ങളുടെ പെരുമഴ | Basheer Bashi Mashura 6th Anniversary Celebration

Basheer Bashi Mashura 6th Anniversary Celebration: പ്രേക്ഷകരുടെ പ്രിയതാരമാണ് ബഷീർബഷിയും കുടുംബവും. ബിഗ്ബോസ് സീസൺവണ്ണിൽ വന്നതോടെയാണ് ബഷീർ ബഷിയെ പ്രേക്ഷകർ കൂടുതലായി അറിഞ്ഞു തുടങ്ങിയത്. രണ്ടു ഭാര്യമാരുണ്ടെന്ന വിവരമൊക്കെ താരം ബിഗ്ബോസിൽ വന്നതോടെയാണ് പ്രേക്ഷകർ അറിഞ്ഞത്. സുഹാനയും, മഷൂറയും, മൂന്നു മക്കളുമാണ് ബഷീർ ബഷിയുടെ ലോകം.

സുഹാനയിൽ രണ്ടു മക്കളും, മഷൂറയിൽ എബ്രാൻ എന്നൊരു മകനുമാണുള്ളത്. സുഹാനയുമായി വിവാഹബന്ധം തുടർന്നു കൊണ്ടിരിക്കെയാണ് മഷൂറയെ ബഷീർ ബഷി വിവാഹം കഴിച്ചത്. ആറു വർഷം മുമ്പ് മാർച്ച് 11നായിരുന്നു ബഷീർ ബഷി മഷൂറയെ വിവാഹം കഴിച്ചത്. ഇവരുടെ വീട്ടിലെ എല്ലാവർക്കും പ്രത്യേകം യുട്യൂബ് ചാനലും, ഇൻസ്റ്റാഗ്രാം പേജും ഉണ്ട്. ഇളയ മകനായ എബ്രാൻ്റെ പിറന്നാൾ ആഘോഷ

വീഡിയോകളൊക്കെ എബ്രാൻ്റെ യുട്യൂബ് ചാനലിൽ തന്നെയാണ് പങ്കുവെച്ചത്. ഇപ്പോഴിതാ മഷൂറയുടെ ചാനലിൽ മഷൂറപങ്കുവെച്ച ആറാം വിവാഹ വാർഷികത്തിൻ്റെ ആഘോഷവീഡിയോയാണ് ഇപ്പോൾ വൈറലായി മാറുന്നത്. ബഷീർ തായ്ലാൻ്റിൽ പോയതിനാൽ രാത്രി 12 മണി ആകുമ്പോഴേക്കും വീട്ടിലെത്തുമ്പോഴേക്കും, വീട് അലങ്കരിച്ച് വച്ചിരുന്നു. ബഷീർ തായ്ലാൻ്റ് സ്പെഷൽ മാംഗോ സ്റ്റിക്കി

റൈസുമായാണ് വന്നിരിക്കുന്നത്. അതിനു ശേഷം മഷൂറ ബഷീർ ബഷിക്ക് ഗിഫ്റ്റ് നൽകുകയും, ബഷീർ ബഷി മഷൂറയ്ക്കും ഗിഫ്റ്റ് നൽകി. സിംപിളായി കെയ്ക്ക് കട്ടിംങ്ങൊക്കെ നടത്തി. നോംബായതിനാൽ വളരെ സിംപിളായി നടത്താമെന്നാണ് കരുതിയത് എങ്കിലും, റംസാൻ വ്രതത്തിന് ഒരു ദിവസം മുൻപായതിനാൽ ആറാം വിവാഹ വാർഷികം ഗംഭീരമാക്കി ആഘോഷിച്ചു. സോനുവിൻ്റെ പിറന്നാൾ ദിവസം അടുത്തതിനാൽ സോനുവിന് ഗിഫ്റ്റു കൊടുക്കുകയും ചെയ്തു. അവസാനം ബഷീർ ബഷി എൻ്റെ ഫാമിലിയെക്കൊണ്ടാണ് ഞാൻ ഇത്രയും സന്തോഷത്തിൽ പോകുന്നതെന്നും പറയുകയുണ്ടായി. ഇവരുടെ വിവാഹ വാർഷിക വീഡിയോയാണ് ഇപ്പോൾ വൈറലായി മാറുന്നത്.