banana pickle recipe malayalam : ഇന്നത്തെ വിഭവം ശരിക്കും നിങ്ങൾ ഞെട്ടുന്ന ഒരു വിഭവമാണ്, പല തരത്തിലുള്ള അച്ചാർ കഴിച്ചിട്ടുണ്ടാവും നേന്ത്രപ്പഴം കൊണ്ട് ഒരു അച്ചാറാണ് ഇനി തയ്യാറാക്കുന്നത് കേട്ടപ്പോൾ തന്നെ അതിശയം തോന്നുന്നുണ്ടാവും അല്ലേ? എങ്ങനെയുണ്ടാവും എന്തായിരിക്കും ടേസ്റ്റ് എന്നൊക്കെ നിങ്ങൾക്ക് തോന്നുന്നുണ്ടാവും. പക്ഷേ മധുരമുള്ള പലതും കൊണ്ട് നമ്മൾ അച്ചാറുകൾ തയ്യാറാക്കാറുണ്ട് നേന്ത്രപ്പഴത്തിൽ നല്ല പാകത്തിനുള്ള എരിവും പുളിയും ഒക്കെ വന്നു കഴിയുമ്പോൾ ഇതും
വളരെയധികം സ്വാദാണ്….നേന്ത്രപ്പഴം കുറച്ചുകാലം കൂടുതൽ സൂക്ഷിച്ചുവയ്ക്കണം എന്ന് ആഗ്രഹമുള്ളവർക്ക് അതുപോലെ വളരെ ഹെൽത്തി ആയിട്ടുള്ള ഒരു നേന്ത്രപ്പഴം വിഭവം കഴിക്കണമെന്നുള്ളവർക്ക് അതൊരു എരിവും പുളിയും ചേർത്ത് കഴിക്കണമെന്നുള്ളവർക്ക്, ചോറിന്റെ കൂടെ കഴിക്കാൻ പറ്റിയ ഒരു കിടിലൻ വിഭവമാണ് ഇനി തയ്യാറാക്കുന്നത്…തയ്യാറാക്കുന്നതിനായിട്ട് ആദ്യം ഒരു ചീനച്ചട്ടി ചൂടാക്കി അതിലേക്ക് എണ്ണ ഒഴിച്ച്കറിവേപ്പില,

ഇഞ്ചി, വെളുത്തുള്ളി, പച്ചമുളക്, നന്നായി വഴറ്റി അതിലേക്ക് കുറച്ച് ഇഞ്ചി, വെളുത്തുള്ളി ചേർത്ത് നന്നായിട്ട് മിക്സ് ചെയ്ത് യോജിപ്പിച്ച് എടുക്കാം… അതിലേക്ക് മുളകുപൊടി, കായപ്പൊടി, ഉലുവപ്പൊടിയും ചേർത്ത് നന്നായിട്ട് മിക്സ് യോജിപ്പിക്കുക കുറച്ചു മഞ്ഞൾപൊടി കൂടെ ചേർക്കാം.. അതിനുശേഷം അതിലേക്ക് നേന്ത്രപ്പഴം ചേർത്ത് നേന്ത്രപ്പഴവും കൂടി നന്നായിട്ട് യോജിപ്പിക്കുക. കുറച്ചുസമയം കഴിയുമ്പോൾ ഒരു നേന്ത്രപ്പഴം നന്നായി വെന്തിട്ടുണ്ടാവും..
മസാലയെല്ലാം നേന്ത്രപ്പഴത്തിലേക്ക് മിക്സ് ആയി കഴിയുമ്പോൾ അതിലേക്ക് പുളിവെള്ളം ചേർത്ത് കൊടുക്കാം ഒപ്പം കുറച്ച് ശർക്കരയും കൂടി ചേർത്തു കൊടുക്കാം, ഇത്രയും ചേർത്ത് കഴിഞ്ഞ് ആവശ്യത്തിനു ഉപ്പും കൂടി ചേർത്ത് നന്നായിട്ട് മിക്സ് ചെയ്തു യോജിപ്പിച്ച് കഴിയുമ്പോൾ നേന്ത്രപ്പഴം വളരെ പാകത്തിന് ഒരു അച്ചാറായി മാറിയിട്ടുണ്ടാകും. കടക്കാത്ത ഒരു പാത്രത്തിലേക്ക് സൂക്ഷിച്ചു വയ്ക്കാവുന്നതാണ് അച്ചാർ ആയതുകൊണ്ട് തന്നെ ചോറിന്റെ കൂടെ കഴിക്കാവുന്നതാണ്.. വിധം വിശദമായി വീഡിയോ കൊടുത്തിട്ടുണ്ട്.. Video credits : Amma secrete recipes.