വീട്ടിൽ കോഴിവളർത്തി വരുമാനം കൂട്ടാൻ താല്പര്യമുള്ളവർ അറിഞ്ഞിരിക്കണം അസോളയെ.!!

ഭൂമിയിൽ അതിവേഗം വളരുന്ന സസ്യങ്ങളിലൊന്നാണ് അസോള. വളരാൻ മണ്ണ് ആവശ്യമില്ല എന്നതാണ് മറ്റൊരു പ്രത്യേകത. വീട്ടുമുറ്റത്ത് തടമെടുത്ത് അസോള വളര്‍ത്താം. കന്നുകാലികൾക്കും കോഴികൾക്കും കഴിക്കുവാൻ കൊടുക്കാൻ പറ്റിയ ഒന്നാണിത്.

തീറ്റയ്ക്ക് വില കൂടുന്ന ഈ സാഹചര്യത്തിൽ കർഷകൻറെ മിത്രമായി അസോളയെ കാണാം. ഒരുപാട് സ്ഥലമൊന്നും ഇത് വളർത്താൻ ആവശ്യമില്ല. കൂടാതെ കൂടുതൽ പരിചരണം ഇല്ലെങ്കിലും വിളവ് കൂടുതലുള്ള ഒന്നാണിത്.അസോള വളരുന്നിടത്ത് കൊതുക് വളരില്ല.

അതുകൊണ്ട് ഇതിനെ ഇംഗ്ലീഷിൽ മോസ്‌ക്വിറ്റോ ഫേൺ എന്ന് പറയുന്നു. ലോകം മുഴുവന്‍ ജൈവകൃഷിയിലേക്ക് മാറിക്കൊണ്ടിരിക്കുന്ന ഈ കാലഘട്ടത്തില്‍ ജൈവ പാലും ജൈവ മുട്ടയും ഉത്പാദിപ്പിക്കാന്‍ കഴിയുന്ന അസോളയുടെ പ്രാധാന്യം വളരെ വലുതാണ്. വിശദമായി വീഡിയോയിൽ പറഞ്ഞുതരുന്നുണ്ട്. ഈ വീഡിയോ നിങ്ങൾക്കെല്ലാവർക്കും വളരെയധികം ഉപകാരപ്രദമാകുമെന്ന് കരുതുന്നു.

ഈ വീഡിയോ നിങ്ങൾക്ക് ഇഷ്ടമായാൽ ലൈക്‌ ചെയ്യാനും ഷെയർ ചെയ്യാനും മറക്കരുത്. കൂടുതല്‍ വീഡിയോകള്‍ക്കായി Easy Tips 4 U ചാനല്‍ Subscribe ചെയ്യാനും ബെൽ ഐക്കൺ ക്ലിക്ക് ചെയ്തു നോട്ടിഫിക്കേഷൻ ഇനേബിൾ ചെയ്യാനും മറക്കരുത്. video credit : Easy Tips 4 U