നിങ്ങൾ ചെയ്യാൻ സാധ്യതയില്ലാത്ത 5 കിച്ചൻ ടിപ്സ്.. വീട്ടമ്മമാർക്ക് വളരെയധികം ഉപകാരപ്രദമായത്.!!

അടുക്കള ജോലികൾ വളരെ എളുപ്പത്തിൽ കഴിയണമെങ്കിൽ ചില കുറുക്കു വിദ്യകൾ കൂടിയേ സാധിക്കൂ. അങ്ങനെ ചില അടക്കാല നുറുങ്ങുകളാണ് ഇവിടെ പറയുന്നത്. ആദ്യത്തേത് നമ്മൾ സാധാരയായി ഉപയോഗിക്കുന്ന ഒന്നാണ് സോയ ചങ്ക്‌സ്.

വളരെ രസമുള്ള ഒന്നാണെങ്കിൽ കൂടിയും ഇതിൻറെ മണം പലർക്കും ഇഷ്ടമാകില്ല. ഇതിനായി സോയ വെള്ളത്തിൽ കഴുകി ഉപ്പും മഞ്ഞൾപൊടിയും ഇട്ട് അടുപ്പത്ത് വെച്ച് തിളപ്പിക്കുക. ചൂട് മാറിയതിനുശേഷം പിഴിഞ്ഞെടുക്കുക. രണ്ടുമൂന്നു പ്രാവശ്യം വെള്ളത്തിൽ കഴുകിയാൽ ഇതിൻറെ മണമൊക്കെ പോകും.

മീൻ രുചി നഷ്ടപ്പെടാതെ സൂക്ഷിക്കുന്നതിന് വേണ്ടി മീൻ കഴുകിയതിനു ശേഷം മഞ്ഞൾപൊടി, ഉപ്പ്, മുളക് പൊടി ഇവയൊക്കെ കുറേശ്ശേ ചേർത്ത് വെച്ച് പാത്രത്തിലാക്കി ഫ്രീസറിൽ സൂക്ഷിച്ചുവെക്കാവുന്നതാണ്. ഏകദേശം ഒരാഴ്ചയൊക്കെ രുചിക്ക് മാറ്റം വരാതെ സൂക്ഷിക്കാവുന്നതാണ്.

ആവശ്യമുള്ള സമയത്ത് മീൻ നല്ലതുപോലെ കഴുകി ഉപയോഗിക്കാം. ഈ വീഡിയോ എല്ലാവർക്കും ഉപകാരപ്രദമാകുമെന്ന് കരുതുന്നു. വീഡിയോ ഇഷ്ടമായാൽ ലൈക്ക് ചെയ്യാനും ഷെയർ ചെയ്യാനും മറക്കരുത്. credit : Chikkus Dine