ആറ്റുകാൽ പൊങ്കാല മാർച്ച് 7 ന്.!! ആറ്റുകാൽ പൊങ്കാല ഇടുന്നവർ അറിയേണ്ട 10 കാര്യങ്ങൾ; ഇടാൻ കഴിയാത്തവർ ഇങ്ങനെ ചെയ്യൂ സർവൈശ്വര്യവും നേടാം | Attukal pongala date 2023 astrology malayalam

Attukal pongala date 2023 astrology malayalam : സ്ത്രീകളുടെ ശബരിമല എന്നാണ് ആറ്റുകാൽ ദേവിക്ഷേത്രത്തെ അറിയപ്പെടുന്നത്. കൊറോണ എല്ലാം വിട്ടൊഴിഞ്ഞതിന് ശേഷം തലസ്ഥാനനഗരി വീണ്ടും ഒരു പൊങ്കാല മഹോത്സവത്തിന്റെ തിളക്കത്തിലാണ് ഫെബ്രുവരി 27ന് കാപ്പ്കെട്ടി അമ്മയെ കുടിയിരുത്തി പൊങ്കാല മഹോത്സവം ആരംഭിച്ചു കഴിഞ്ഞു. ഈ വർഷം കുംഭമാസത്തിലെ പൗർണമിയിൽ പൂരം നാളിൽ മാർച്ച്‌ 7, 2023ന് ആണ് അമ്മയ്ക്ക് പൊങ്കാല അർപ്പിക്കുന്ന ദിവസം.

കേരളത്തിൽ അങ്ങോളം ഇങ്ങോളമുള്ള സ്ത്രീകൾ അമ്മയ്ക്ക് പൊങ്കാല അർപ്പിക്കാൻ എത്തുന്നു. പൊങ്കാല ഇടുന്ന സ്ത്രീകൾക്ക് ആദ്യമായി തന്നെ വേണ്ടത് പൂർണ്ണമായ ഭക്തിയാണ്. 9, 7, 5, 3 അല്ലെങ്കിൽ ഒരു ദിവസം എങ്കിലും വ്രതം എടുക്കേണ്ടത് നിർബന്ധമാണ്. പ്രപഞ്ചത്തിന്റെ പ്രതീകമായ മൺകലത്തെ ശരീരമായി സങ്കല്പിച്ച് അതിൽ ദേവീ പ്രസീദ എന്ന് ഉരുവിട്ടു കൊണ്ട് അർപ്പിക്കുന്ന അരിയാകുന്ന മനസ്സ് തിളച്ച് അതിന്റെ അഹം എന്ന ബോധം നശിച്ച് ശർക്കരയാകുന്ന

പരമാനന്ദത്തിൽ അലിഞ്ഞു ചേർന്ന് ആത്മസാക്ഷാത്കാരത്തിന്റെ പായസമായി മാറുന്നതാണ് പൊങ്കാലയുടെ സങ്കൽപം. ആർത്തവം, പുല- വാലായ്‌മ, കുഞ്ഞിന് ചോറൂണ് കഴിയാത്ത അമ്മമാർ എന്നിവർ പൊങ്കാല അർപ്പിക്കാൻ പാടില്ല. മുൻകൂട്ടി തേങ്ങ, ശർക്കര മുതലായവ തയ്യാറാക്കരുത്. പൊങ്കാലയിടാൻ ഇറങ്ങി കഴിഞ്ഞാൽ മറ്റൊരു ക്ഷേത്രദർശനം പാടില്ല. അരി തിളച്ചു തൂകുന്നത് എങ്ങോട്ടാണ് എന്നത് ഓരോ ലക്ഷണങ്ങളാണ്. അത്‌ എന്തൊക്കെ എന്നറിയാനായി വീഡിയോ

മുഴുവനായും കാണുക. പോവാൻ സാധിക്കാത്തവർ വീട്ടിൽ പൊങ്കാലയിടാവുന്നതാണ്. പൊങ്കാല ഇടുന്ന മൺകലത്തിൽ തുളസി നട്ട് വളർത്തുന്നത് ഐശ്വര്യപ്രദമാണ്. ഈ മൺകലം വീട്ടിൽ അരി നിറച്ചു വയ്ക്കുന്നതും നല്ലതാണ്. അഭിവൃദ്ധിക്കും ഐശ്വര്യത്തിനും വേണ്ടി ആറ്റുകാൽ അമ്മയ്ക്ക് അർപ്പിക്കുന്ന പൊങ്കാല ഫലപ്രദമാവാൻ എന്തൊക്കെയാണ് ശ്രദ്ധിക്കേണ്ടത് എന്ന് മനസിലാക്കാനായി വീഡിയോ കാണുമല്ലോ. video credit: