ഏഴുകൂട്ടം പലഹാരങ്ങളുമായി ഏഴാം മാസത്തെ ചടങ്ങ് ആഘോഷിച്ച് ആതിര മാധവ്.. കണ്മണിക്കായുള്ള കാത്തിരിപ്പിൽ ഈ താരകുടുംബം.!!

കുടുംബ വിളക്ക് എന്ന സീരിയലിലൂടെ ശ്രദ്ധേയായ അനന്യ തന്റെ കണ്മണിക്കായുള്ള കാത്തിരിപ്പിലാണ്. മിനി സ്‌ക്രീൻ പ്രേക്ഷകരുടെ പ്രിയപ്പെട്ട അനന്യ കഴിഞ്ഞ വിവാഹ വാർഷികത്തിനാണ് തങ്ങളുടെ ജീവിതത്തിലേക്ക് ഒരു അതിഥി വരുന്ന സന്തോഷം പങ്കുവച്ചത്. ഇപ്പോളിതാ ഏഴാം മാസത്തിലെ ചടങ്ങുകളുടെ ചിത്രങ്ങൾ നടി സോഷ്യൽ മീഡിയയിലൂടെ പങ്കുവച്ചിരിക്കുന്നു.

ഏഴുകൂട്ടം പലഹാരങ്ങളുമായി ഭർത്താവിന്റെ വീട്ടിൽ നിന്ന് സ്വന്തം വീട്ടിലേക്ക് പോകുന്നതാണ് ചടങ്ങ്. ഭർത്താവിന്റെ വീട്ടിൽ നിന്ന് പോകുമ്പോൾ ഏറ്റവും കൂടുതൽ എന്താണ് മിസ്സ്‌ ചെയ്യുക എന്ന ചോദ്യത്തിന് തന്റെ അമ്മിയെ ആണെന്നാണ് നടി പറയുന്നത്. അപ്പോൾ സ്വന്തം വീട്ടിൽ അമ്മിയില്ല അതുകൊണ്ടാണ് അമ്മിയെ മിസ് ചെയുന്നതെന്നു നടി പറഞ്ഞു. യൂട്യൂബ് ചാനലിൽ ചടങ്ങിന്റെ വിശദ വീഡിയോ പങ്കുവച്ചിട്ടുണ്ട്.

കേരള സാരിയിൽ ആതിര കൂടുതൽ സുന്ദരിയായിട്ടുണ്ട്. കല്യാണത്തിന്റെ സാരിയാണ് ഇതെന്ന് നടി പറഞ്ഞിരുന്നു. പെൺകുഞ്ഞായിരിക്കണം എന്നാണ് ആതിരയുടെ പ്രിയപാതി രാജീവിന്റെ ആഗ്രഹമെന്ന് വിഡിയോയിൽ പറയുന്നുണ്ട്. അമ്മയെ ബുദ്ധിമുട്ടിക്കരുതെന്ന് രാജീവ്‌ കുഞ്ഞിനോട് പറയുന്നുണ്ട്. ഏഷ്യാനെറ്റിൽ സംപ്രേഷണം ചെയ്യുന്ന കുടുംബ വിളക്ക് പരമ്പരയിൽ സുമിത്രയുടെ മൂത്ത മകനായ ഡോക്ടര്‍ അനിരുദ്ധിന്റെ ഭാര്യ ഡോക്ടർ അനന്യയെന്ന കഥാപാത്രത്തെയാണ് ആതിര അവതരിപ്പിച്ചിരുന്നത്.

ഇതിനു മുൻപ് പല പരമ്പരകളിലും അഭിനയിച്ചിട്ടുണ്ടെങ്കിലും കുടുംബ വിളക്കിലെ കഥാപാത്രത്തിലൂടെയാണ് അനന്യ ശ്രദ്ധിക്കപ്പെട്ടത്. കഴിഞ്ഞ മാസത്തോട് കൂടി സീരിയലുകളിൽ നിന്ന് നടി ഇടവേള എടുത്തിരിക്കുകയാണ്. ആറാം മാസത്തിലെല്ലാം അഭിനയിക്കുമ്പോൾ കൂടുതൽ സ്‌ട്രെസ് ആയിരുന്നെന്ന് നടി നേരത്തെ പറഞ്ഞിരുന്നു. ഏറെ നാളത്തെ പ്രണയത്തിനോടുവിലാണ് ആതിര രാജീവിനെ വിവാഹം ചെയുന്നത്.

Job Vacancies In Dubai We would like to show you notifications for the latest news and updates.
Dismiss
Allow Notifications