കുടുംബവിളക്കിലെ ആതിരയുടെ വീട്ടിൽ ആഘോഷമേളം.!! പുതുവത്സരത്തിൽ തന്നെ ആതിരക്ക് വിശേഷം; ആശംസകളുമായി ആരാധകർ | Athira Madhav share new happines

Athira Madhav share new happines malayalam newws :ടെലിവിഷൻ പ്രേക്ഷകർക്ക് ഏറെ പ്രിയപ്പെട്ട താരമാണ് ആതിര മാധവ്. കുടുംബവിളക്കിലെ ആദ്യത്തെ അനന്യയെ ഇനിയും ആരും തന്നെ മറന്നിട്ടുണ്ടാകില്ല. ഗർഭിണിയായതിനെ തുടർന്ന് താരം പരമ്പരയിൽ നിന്നും പിന്മാറിയെങ്കിലും ഇന്നും അനന്യ എന്ന ആതിരയുടെ വിശേഷങ്ങളറിയാൻ സീരിയൽ പ്രേക്ഷകർക്ക് ഏറെ കൗതുകമാണ്. നടി ആതിര മാധവാണ് അനന്യ എന്ന കഥാപാത്രമായി കുടുംബവിളക്കിൽ അഭിനയിച്ചുകൊണ്ടിരുന്നത്. ജനുവരി 1

പുതുവത്സരദിനത്തിലാണ് ആതിരയുടെ ജന്മദിനം. ഇപ്പോഴിതാ ഇത്തവണത്തെ തന്റെ ജന്മദിനാഘോഷങ്ങൾ എങ്ങനെയെന്ന് പ്രേക്ഷകരെ കാണിച്ചിരിക്കുകയാണ് താരം. സ്വന്തം യൂട്യൂബ് ചാനലിൽ കൂടിയാണ് ബർത്ത് ഡേ വിശേഷങ്ങൾ താരം പങ്കിട്ടത് കേക്ക് മുറിക്കുന്നതും പുത്തൻ മേക്കോവർ നടത്തുന്നതും ആതിര പ്രേക്ഷകരെ കാണിച്ചിരിക്കുകയാണ്. കുഞ്ഞ് ജനിച്ചതിനെത്തുടർന്ന് കുടുംബവിളക്കിൽനിന്നും അവധിയെടുത്ത ആതിര

ഇപ്പോൾ തന്റെ കുടുംബജീവിതവുമായി ബന്ധപ്പെട്ട തിരക്കിലാണ്. എന്നാൽ താരം ഉടൻ തന്നെ ടെലിവിഷൻ സ്‌ക്രീനിൽ തിരിച്ചുവരണം എന്നാണ് ആരാധകരുടെ ആഗ്രഹം. കുടുംബവിളക്കിൽ നായികയായ സുമിത്രയുടെ മൂത്തമകൻ അനിയുടെ ഭാര്യയായ ഡോക്ടർ അനന്യയായി അഭിനയിച്ചിരുന്ന ആതിര മാധവ് തുടക്കം തൊട്ട് തന്നെ പ്രേക്ഷകർക്ക് ഏറെ പ്രിയങ്കരിയായിരുന്നു. പരമ്പരയിൽ മികച്ച പ്രകടനം കാഴ്ചവെച്ചുകൊണ്ടിരുന്ന ആതിര ഗർഭിണിയായിരിക്കുമ്പോഴും

പരമ്പരയിൽ അഭിനയിച്ചിരുന്നു എന്നതും പ്രേക്ഷകർ തിരിച്ചറിഞ്ഞിരുന്നു. ആതിരയ്ക്ക് പകരം വന്ന പുതിയ താരമാണ് അനന്യയുടെ കഥാപാത്രം ഇപ്പോൾ ചെയ്യുന്നത്. പരമ്പരയിൽ നിന്നും പിന്മാറിയെങ്കിലും സോഷ്യൽ മീഡിയയിൽ ഏറെ സജീവമാണ് ആതിര മാധവ്. ഫാമിലിയോടൊപ്പമുള്ള വീഡിയോകളും മറ്റും സോഷ്യൽ മീഡിയ വഴി ആതിര മിക്കപ്പോഴും പങ്കുവെക്കാറുണ്ട്. ആതിര മാധവിന്റെ യൂട്യൂബ് ചാനലായ ആദീസ് ലിറ്റിൽ വേൾഡ് എന്ന ചാനൽ പ്രേക്ഷകർ ഏറ്റെടുത്തിരിക്കുകയാണ്. ഈ ചാനലിലെ ഓരോ വീഡിയോയും ഇപ്പോൾ വൻ ഹിറ്റുകളാണ്.