സാരിയിൽ സുന്ദരിയായി പ്രേക്ഷകരുടെ പ്രിയ അവതാരിക അശ്വതി ശ്രീകാന്ത്.. ചിത്രങ്ങൾ കാണാം.!!

മിനിസ്ക്രീൻ പ്രേക്ഷകരുടെ പ്രിയപ്പെട്ട അവതാരകയാണ് അശ്വതി ശ്രീകാന്ത്. അശ്വതിയെ അറിയാത്തവരി മലയാളികളിൽ ആരും ഉണ്ടാകില്ല. മികച്ച എഴുത്തുകാരിയും മിനിസ്ക്രീൻ പ്രേക്ഷകരുടെ ഏറെ പ്രിയപ്പെട്ട അവതരികയുമാണ് അശ്വതി.

അശ്വതിയുടെ സാരിയിലുള്ള ഫോട്ടോഷൂട്ട് ചിത്രങ്ങളാണ് ഇപ്പോൾ സമൂഹ മാധ്യമങ്ങളിൽ വൈറൽ ആയിരിക്കുന്നത്. പച്ചയിൽ ചുവപ്പ് ബോർഡർ ഉള്ള സാരിയുടുത്ത് അതീവ സുന്ദരിയായിയാണ് അശ്വതി എത്തിയിരിക്കുന്നത്.

തൻറെ ഇൻസ്റ്റാഗ്രാം പേജിലൂടെയാണ് താരം ചിത്രങ്ങൾ പങ്കുവെച്ചിരിക്കുന്നത്. “കല്ലായി കടവത്തെ കാറ്റൊന്നും മിണ്ടീല്ല” (എങ്ങനെ മിണ്ടും, പാലായിലെ തോട്ടിൻ കരയിൽ പോയിരുന്നാൽ 🤔) എന്നാണ് ഒരു ചിത്രത്തിന് താരം നൽകിയിരിക്കുന്ന അടിക്കുറിപ്പ്.

“അവളുടെ മിഴിയിൽ കരിമഷിയാലേ കനവുകളെഴുതിയതാരേ…” (ഈ മഷി പക്ഷേ ഞാൻ തന്നെ എഴുതിയതാ…🤪) എന്ന അടിക്കുറിപ്പോടു കൂടിയ മറ്റൊരു ചിത്രവും താരം ഇൻസ്റ്റാഗ്രാമിൽ പങ്കുവെച്ചിട്ടുണ്ട്. നിരവധി പേരാണ് ഇതിന് കമന്റുമായി എത്തിയിട്ടുള്ളത്.

ടെലിവിഷൻ അവതാരിക എന്ന നിലയിലാണ് പ്രേക്ഷകർക്ക് മുമ്പിൽ എത്തിയത് എങ്കിലും നടി, എഴുത്തുകാരി, സോഷ്യൽ മീഡിയ ആക്ടിവിസ്റ്റ് തുടങ്ങി അങ്ങനെ കുറേയധികം വിശേഷണങ്ങൾ സ്വന്തമാക്കാൻ അശ്വതിക്ക് കഴിഞ്ഞിട്ടുണ്ട്.