ഇതാണ് ഞങ്ങളുടെ ആസിഫിക്കാ 😍😍 ആരാധകന് സർപ്രൈസ് നൽകി ആസിഫ് അലിയുടെ മാസ്സ് എൻട്രി.. ആരാധകന്റെ കല്യാണം കളറാക്കി താരത്തിൻറെ സർപ്രൈസ്.!!

സിനിമ താരങ്ങൾക്ക് പൊതുവെ ചങ്ക് ആരാധകരുണ്ടാവുന്നത് സ്വാഭാവികമാണ്. എന്നാൽ ആരാധകരെ ചങ്ക് പോലെ സ്നേഹിക്കുന്ന താരങ്ങൾ വളരെ ചുരുക്കമാണ്. ഇക്കാര്യത്തിൽ മുൻപന്തിയിൽ എന്തായാലും യൂത്ത് ഐക്കൺ ആസിഫ് അലി ഉണ്ടാവുമെന്നതിൽ ഒരു സംശയവും വേണ്ട. തന്റെ ആരാധകരെ ഇത്രയേറെ സ്നേഹിക്കുന്ന ഈ താരത്തെ ഇപ്പോൾ സോഷ്യൽ മീഡിയ അഭിനന്ദനങ്ങൾ കൊണ്ട് നിറയ്ക്കുകയാണ്.

തന്റെ ആരാധകന്റെ വിവാഹത്തിന് നേരിട്ടെത്തി ആസിഫ് അലി സർപ്രൈസ് നൽകി. കൂടെ ഭാര്യ സമയുമുണ്ടായിരുന്നത് കാഴ്ചക്കാർക്ക് ഇരട്ടി മധുരമായി. ആരാധകനായ സാൻ കുര്യന്റെ വിവാഹത്തിന് താരം ആലപ്പുഴയിലെത്തിയാണ് സർപ്രൈസ് നൽകിയത്. പന്ത്രണ്ട് വർഷത്തെ പരിചയം തനിക്ക് സാനുമായി ഉണ്ടെന്നാണ് ചടങ്ങിൽ സംസാരിക്കവേ ആസിഫ് അലി പറഞ്ഞത്. സാനെ പോലുള്ളവരുടെ പിന്തുണയും സ്നേഹവും അധ്വാനവും കൊണ്ടാണ് താൻ ഇവിടം വരെ എത്തിയതെന്നും ആസിഫ് പറഞ്ഞു.

ആസിഫ് അലിയോടുള്ള സ്നേഹം വാക്കുകളിലൂടെ നിരവധി ആരാധകർ പങ്കുവച്ചു. സ്വന്തം കല്യാണത്തിന് ഫാൻസിനെ ക്ഷണിക്കുകയും ഫാൻസിന്റെ കല്യാണത്തിന് തിരക്ക് മാറ്റിവച്ച് എത്തുകയും ചെയ്യുന്നയാളാണ് ആസിഫെന്ന് ആരാധകർ പറയുന്നു. ആസിഫ് അലിയുടെ കല്യാണത്തിന് ആരാധകരുമായി എടുത്ത ചിത്രവും ഇപ്പോൾ സാനുവിന്റെ വിവാഹത്തിന് എത്തിയപ്പോഴുള്ള ചിത്രവും കൂട്ടിയിണക്കിയുള്ള ഫോട്ടോ സാമൂഹ്യ മാധ്യമങ്ങളിൽ വൈറലാണ്.

ആസിഫിൽ സ്നേഹമുള്ളൊരു മനുഷ്യൻ കൂടിയുണ്ടെന്നതിന്റെ തെളിവാണ് ഈ സർപ്രൈസ് എന്ന് മറ്റൊരു ആരാധകൻ പറഞ്ഞു. ആരാധകർ മാത്രമല്ല, സിനിമ മേഖലയിലുളളവരുമായും നല്ല സൗഹൃദം കാത്ത് സൂക്ഷിക്കുന്നയാളാണ് ആസിഫ് അലി. ആസിഫ് അലിയ്ക്ക് ചിലപ്പോൾ ചെറുതെന്ന് തോന്നിയേക്കാവുന്ന ഒരു സന്ദർശനത്തിലൂടെ ഒരു ആരാധകന്റെ ജീവിതത്തിലെ ഏറ്റവും മനോഹര മുഹൂർത്തങ്ങളാണ് പിറന്നത്. സാൻ കുര്യന് കല്യാണത്തിന് ലഭിച്ച ഏറ്റവും വിലപിടിപ്പുള്ള ഗിഫ്റ് തന്നെയായിരുന്നു ആസിഫ് അലിയുടെ സർപ്രൈസ് എന്നതിൽ ഒരു സംശയവും വേണ്ട.

Job Vacancies In Dubai We would like to show you notifications for the latest news and updates.
Dismiss
Allow Notifications