വിവാഹ തലേന്ന് ആശ ശരത്തിന്റെ മകൾ ധരിച്ച ലഹങ്ക കണ്ടോ ?നീലയിൽ അതി സുന്ദരിയായി ആശ ശരത്തും മകളും!! ഗുജറാത്തി സ്റ്റൈലിൽ മുഖം മറച്ച് വേദിയിലേക്ക് | Asha Sarath Daughter uthara sangeeth night

Asha Sharath Daughter Uthara Sharath Sangeeth Night : സിനിമ മേഖലയിൽ വളരെയധികം സജീവമായ താരമാണ് ആശാ ശരത്ത്. സിനിമയിൽ എന്നതുപോലെ തന്നെ സോഷ്യൽ മീഡിയ വഴിയും തന്റെയും തന്റെ കുടുംബത്തിന്റെയും വിശേഷങ്ങൾ ആശ പ്രേക്ഷകരുമായി പങ്കുവയ്ക്കാറുണ്ട്. നല്ലൊരു അഭിനയത്രി എന്നപോലെ തന്നെ നല്ലൊരു നർത്തകയും ബിസിനസ് വനിതയും കൂടിയാണ് താരം. ആശയ്ക്കും ഭർത്താവ് ശരത്തിനും രണ്ട് മക്കളാണ് ഉള്ളത് ഉത്തരയും കീർത്തനയും. ഉത്തരയാണ് മൂത്തമകൾ. ഉത്തരയുടെയും

കീർത്തനയുടെയും വിശേഷങ്ങൾ അറിയാൻ ആരാധകർക്കും വലിയ താല്പര്യമാണ്. ഉത്തരയും ആശാ ശരത്തും ചേർന്ന് അഭിനയിച്ച ഗദ്ദ എന്ന സിനിമ ഈ അടുത്താണ് തീയേറ്ററിൽ റിലീസ് ആയത്. ചിത്രത്തിന് മികച്ച പ്രതികരണവും ഉണ്ടായിരുന്നു. അമ്മയെപ്പോലെ തന്നെ മകൾ ഉത്തരയും അഭിനയമേഖലയിലും, നൃത്ത മേഖലയിലെയും സജീവ സാന്നിധ്യമാണ്. എന്നാൽ കഴിഞ്ഞ കുറച്ച് ദിവസമായി മകൾ ഉത്തരയുടെ വിവാഹത്തിന്റെ തിരക്കുകളിൽ ആണ് ആശാ ശരത്.

വിവാഹത്തിന് വസ്ത്രങ്ങൾ എടുക്കുന്നതും വിവാഹത്തിരക്കുകളും മറ്റും വീഡിയോ ആയി താരം പ്രേക്ഷകരുടെ മുന്നിലേക്ക് പങ്കുവെച്ചിരുന്നു. വസ്ത്രം സെലക്ട് ചെയ്യാൻ നിങ്ങളും എന്നെ സഹായിക്കണം എന്ന് പറഞ്ഞു കൊണ്ടായിരുന്നു ഒരു വീഡിയോ. പ്രത്യേകമായി ഡിസൈൻ ചെയ്ത വസ്ത്രങ്ങളാണ് വിവാഹത്തിന് ഉത്തര ധരിക്കുന്നത്. കഴിഞ്ഞ ദിവസം ഉത്തരയുടെ ഹൽദി ആയിരുന്നു. ചടങ്ങുകളിൽ പങ്കെടുക്കാൻ നിരവധി താരങ്ങളും, കുടുംബാംഗങ്ങളും മറ്റും എത്തിയിരുന്നു. വളരെ കേമമായി തന്നെയാണ് ഉത്തരയുടെ വിവാഹം നടത്തുന്നത്. എന്നാൽ ഇപ്പോൾ ഇതാ സംഗീത രാത്രിയുടെ

മനോഹരമായ ദൃശ്യങ്ങളാണ് സോഷ്യൽ മീഡിയയിൽ വൈറൽ ആകുന്നത്. നീല നിറത്തിലുള്ള വസ്ത്രങ്ങൾ അണിഞ്ഞ് വളരെ മനോഹരിയായാണ് ഉത്തര ചടങ്ങിലേക്ക് എത്തിയിരിക്കുന്നത്. അതുപോലെതന്നെ നീല നിറത്തിലുള്ള വസ്ത്രങ്ങൾ അണിഞ്ഞ ആശാ ശരത്തും ചടങ്ങിൽ എത്തിയിരിക്കുന്നു. ഇരുവരും ചടങ്ങിലേക്ക് എത്തുന്ന ദൃശ്യങ്ങളാണ് ഇപ്പോൾ സമൂഹമാധ്യമങ്ങളിൽ ജനങ്ങൾ ഏറ്റെടുത്തിരിക്കുന്നത്. ഒരു മാലാഖയെ പോലെ ഉത്തര മനോഹരിയായിരിക്കുന്നു. ആദിത്യയാണ് ഉത്തരയുടെ വരൻ. മാർച്ച് 18നാണ് ഇരുവരുടെയും വിവാഹം തീരുമാനിച്ചിരിക്കുന്നത്. കൊച്ചിയിലെ സ്വകാര്യഹോട്ടലിൽ വച്ച് നടന്ന നിശ്ചയ ചടങ്ങിൽ ആശ ശരത്തിന്റെ കുടുംബാംഗങ്ങളും കൂടാതെ അടുത്ത നിരവധി സുഹൃത്തുക്കളും, താരങ്ങളും തുടങ്ങി ഒട്ടനവധി പേർ പങ്കെടുത്തിരുന്നു