ആര്യന്റെ ഒന്നാം പിറന്നാളിന് തിളങ്ങി അരുണും നിമ്മിയും.. ആര്യന്റെ പിറന്നാൾ ആഘോഷ വീഡിയോ വൈറൽ.!!

ഐഡിയ സ്റ്റാർ സിംഗർ എന്ന റിയാലിറ്റി ഷോയിലൂടെ എത്തി ജനശ്രദ്ധ നേടിയ ഗായകനാണ് അരുൺ ഗോപൻ. നടിയും അവതാരകയുമായ നിമ്മിയാണ് അരുണിന്റെ ഭാര്യ. സൂര്യ മ്യൂസിക്കില്‍ പരിപാടി അവതരിപ്പിച്ച് മുന്‍പ് പ്രേക്ഷകര്‍ക്ക് മുന്‍പില്‍ എത്തിയിരുന താരമാണ് നിമ്മി. പിന്നീട് ഇരുവരുടെയും വിവാഹ വിശേഷങ്ങൾ തുടങ്ങി എല്ലാ കാര്യങ്ങളും സോഷ്യൽ മീഡിയയിൽ പങ്കുവയ്ക്കാറുണ്ട്.

യൂട്യൂബ് ചാനലിലൂടെ ജീവിതത്തിലെ എല്ലാ പ്രധാന സംഭവങ്ങളും ആരാധകരിലേക്ക് മുടങ്ങാതെ എത്തിക്കാറുണ്ട്. അതുകൊണ്ട് തന്നെ മലയാളി പ്രേക്ഷകരുടെ പ്രിയപ്പെട്ട കുടുംബ താരങ്ങളാണ് ഇരുവരും. ഗര്‍ഭകാല വിശേഷങ്ങള്‍ പങ്കുവെച്ചാണ് താരങ്ങൾ സോഷ്യല്‍ മീഡിയയില്‍ ആദ്യം നിറഞ്ഞത്. ലോക്ഡൗണ്‍ സമയത്തായിരുന്നു നിമ്മി ഗര്‍ഭിണിയായ വിവരം ഇരുവരും അറിയിച്ചത്. പിന്നീടുള്ള എല്ലാ വിശേഷങ്ങളും പ്രേക്ഷകർ മുടങ്ങാതെ കണ്ടു. പിന്നാലെ തങ്ങളുടെ വളകാപ്പ് ചടങ്ങിന്റെ വീഡിയോയും പുറത്തുവിട്ടിരുന്നു

ഇരുവർക്കും ഒരു മകൻ പിറന്നത് ഏറെ സന്തോഷത്തോടെയാണ് മലയാളികൾ കേട്ടത്. മകൻ പിറന്നെന്ന സന്തോഷം ഇൻസ്റ്റഗ്രാം പോസ്റ്റിലൂടെയാണ് അരുൺ ഗോപൻ ആദ്യം ആരാധകരെ അറിയിച്ചിരുന്നു. ഇപ്പോഴിതാ, മകന്റെ പിറന്നാൾ ചടങ്ങിന്റെ ചിത്രങ്ങളും വിശേഷങ്ങളും പങ്കുവയ്ക്കുകയാണ് അരുണും നിമ്മിയും. ആര്യൻ ഗോപൻ എന്നാണ് ഇവർ മകന് പേരിട്ടിരിക്കുന്നത്. വളരെ ഗംഭീരം ആയിട്ടാണ് കുഞ്ഞിന്റെ ആദ്യ പിറന്നാൾ താരങ്ങൾ ആഘോഷിച്ചത്.

ലൈറ്റ് ബ്ലു അഡ്രസ്സിൽ അച്ഛനും അമ്മയ്ക്കും ഒപ്പമെത്തിയ ആര്യനും തിളങ്ങി. ബന്ധുക്കളും സുഹൃത്തുക്കളും അടങ്ങിയ ചെറിയ ആഘോഷപരിപാടിയായാണ് റിസോർട്ടിൽ പിറന്നാൾ സംഘടിപ്പിച്ചത്. നിരവധി ആരാധകരാണ് ഇവരുടെ വീഡിയോയ്ക്ക് താഴെ കമന്റുകളുമായി എത്തിയത്. കോഴിക്കോട് സ്വദേശിയായ അരുണ്‍ ഗോപന്‍ ഡോക്ടറാണ്. സംഗീത രംഗത്തും സജീവമാണ് ഗായകന്‍. നര്‍ത്തകി കൂടിയായ നിമ്മി എഷ്യനെറ്റിലെ ചന്ദനമഴ സീരിയില്‍ ഒരു കഥാപാത്രമായി മുൻപ് എത്തിയിരുന്നു.

Job Vacancies In Dubai We would like to show you notifications for the latest news and updates.
Dismiss
Allow Notifications