വൈക്കത്തപ്പന്റെ നടയിൽ ചേച്ചി അമ്മയുടെ മടിയിൽ ഇരുന്ന് ആദ്യ പാർവതിക്ക് ചോറൂണ്; കുഞ്ഞനുജത്തിയുടെ വിശേഷവുമായി നടി ആര്യ പാർവതി | Arya Parvathy’s Little Sister Paalu Chorunu Ceremony viral video

Arya Parvathy’s Little Sister Paalu Chorunu Ceremony viral video: മലയാളികളുടെ ഇഷ്ടതാരമാണ് നടിയും നർത്തകിയുമായ ആര്യ പാർവ്വതി. ‘ഇളയവൾ ഗായത്രി’ എന്ന സീരിയലിൽ ഗായത്രിയായി മലയാളി മനസിൽ ഇടം നേടിയ നടിയാണ് ആര്യ പാർവ്വതി. അടുത്തിടെയായിരുന്നു തൻ്റെ അമ്മ ഗർഭിണിയാണെന്ന വാർത്തയുമായി താരം ഇൻസ്റ്റാഗ്രാം അക്കൗണ്ട്

വഴി എത്തിയത്. 23 വയസുള്ള ആര്യയ്ക്ക് ഒരു കുഞ്ഞനുജത്തിയെയാണ് 47 വയസുള്ള അമ്മയായ ദീപ്തി ശങ്കർ നൽകിയത്. അമ്മ ഗർഭിണിയാണെന്ന് മനസിലായത് അഞ്ച് മാസം ആയപ്പോഴാണെന്നും, 47 വയസായതിനാൽ പിരീഡ്സ് നിന്നതായിരിക്കുമെന്നും, അതിനാലാവാം വയറ് വണ്ണം വയ്ക്കുന്നതെന്നാണ് അമ്മ കരുതിയതെന്ന് താരം വെളിപ്പെടുത്തിയിരുന്നു. അഞ്ച് മാസമായപ്പോൾ ഗുരുവായൂരിൽ നിന്ന് തല കറങ്ങി വീണപ്പോഴാണ് ഡോക്ടറുടെ അടുത്ത് പോയപ്പോൾ വിശേഷ വാർത്ത അറിയുന്നത്.

അപ്പോഴും അച്ഛനും അമ്മയും എന്നെ അറിയിച്ചില്ലെന്നും ഞാൻ നാട്ടിൽ വരാറായപ്പോഴാണ് അച്ഛൻ വിളിച്ച് പറഞ്ഞതെന്നും താരം പറയുകയുണ്ടായി. പക്ഷേ, എനിക്ക് ഒരു നാണക്കേടും തോന്നിയില്ലെന്നും, നമുക്ക് ഈ കുഞ്ഞിനെ വേണമെന്നാണ് പറഞ്ഞതെന്ന് താരം പങ്കു വച്ചിരുന്നു. ഫെബ്രുവരി 18 ന് കുഞ്ഞ് ജനിച്ച് കഴിഞ്ഞപ്പോൾ താരത്തിൻ്റെ ഇൻസ്റ്റാഗ്രാം പേജിലൂടെയാണ് ഒരു ചേച്ചി അമ്മയായ വാർത്ത താരം പങ്കുവച്ചത്. കുഞ്ഞിൻ്റെ പേരിൽ ചടങ്ങിൻ്റെ വീഡിയോയും യുട്യൂബ് ചാനൽ വഴി താരം പങ്കുവച്ചിരുന്നു. ആദ്യ പാർവ്വതി എന്നാണ് കുഞ്ഞിന് പേര് നൽകിയതെങ്കിലും പാലുവാവ

എന്നാണ് താരം കുഞ്ഞനുജത്തിയെ വിളിക്കുന്നത്. ഇപ്പോഴിതാ പാലുവാവയുടെ ചോറൂണ് വാർത്തയുമായാണ് താരം എത്തിയിരിക്കുന്നത്. വൈക്കത്ത് ശ്രീ മഹാദേവ ക്ഷേത്രത്തിലാണ് പാലുവാവയ്ക്ക് ചോറു നൽകുന്നതെന്ന വിവരമാണ് താരം പങ്കുവച്ചിരിക്കുന്നത്. അതിന് വേണ്ടി തയ്യാറാകുന്നതും, അമ്മയുടെ വഴക്കു കിട്ടുന്നതൊക്കെ താരം പങ്കുവച്ചിട്ടുണ്ട്. അച്ഛൻ മകളെ സാരിയുടുക്കാൻ സഹായിക്കുന്നതുമെല്ലാം താരം പങ്കുവെച്ചിട്ടുണ്ട്. എല്ലാവരും ഒരുങ്ങി കുഞ്ഞുവാവയ്ക്ക് പട്ടുപാവാട ഒക്കെ ധരിപ്പിച്ചാണ് ചോറൂണിന് പോകുന്നത്. അമ്പലത്തിൽ എത്തിയപ്പോൾ പഴയ ചില ഓർമ്മകളും താരം പങ്കുവച്ചിരുന്നു. അവിടെ താരത്തിൻ്റെ കുടുംബങ്ങളൊക്കെ വരികയും എല്ലാവരും ചേർന്ന് ചോറൂണ് കഴിഞ്ഞ് മടങ്ങുകയും ചെയ്തു. കുടുംബങ്ങളൊക്കെ ചേർന്ന് ഒരുമിച്ചിരുന്ന് ഭക്ഷണം കഴിക്കുകയും ചെയ്തു. കുഞ്ഞുവാവയുടെ ചോറൂണ് വീഡിയോ ആണ് താരം പ്രേക്ഷകർക്കായി ഇപ്പോൾ പങ്കുവച്ചിരിക്കുന്നത്.