ഇത് രോമാഞ്ചം പവർ.!! മിനി കൂപ്പർ സ്വന്തമാക്കി പ്രിയ താരം അർജുൻ അശോകൻ; സിനു മോൻ പൊളിച്ചെന്ന് ആരാധകർ | Arjun Ashokan bought New Mini Cooper Car latest Malayalam news
Arjun Ashokan bought New Mini Cooper Car latest Malayalam news : മലയാള സിനിമകളിലൂടെ പ്രേക്ഷകർക്ക് സുപരിചിതനായ താരമാണ് അർജുൻ അശോകൻ. പ്രശസ്ത നടനായ ഹരിശ്രീ അശോകന്റെ മകനാണ് ഇദ്ദേഹം. 2012 ലാണ് താരം സിനിമ ലോകത്തേക്ക് കടന്നുവരുന്നത്. ഓർക്കൂട്ട് ഒരു ഓർമ്മക്കൂട്ട് എന്നതാണ് ആദ്യം അഭിനയിച്ച ചിത്രം. പിന്നീട് സിനിമയിൽ നിന്നും അഞ്ചു വർഷക്കാലത്തെ ഇടവേള. ശേഷം 2017 പറവ എന്ന ചിത്രത്തിലൂടെ സിനിമ ലോകത്തേക്ക് അർജുൻ അശോകൻ
വീണ്ടും കടന്നുവന്നു.നടനായ സൗബിൻ ഷാഹിർ സംവിധാനം ചെയ്ത ചിത്രമായിരുന്നു ഇത്. 2018 ലാണ് താരം വിവാഹിതനാകുന്നത്. ഭാര്യയുടെ പേരാണ് നിഖിത. ഇരുവരുടെയും പ്രണയ വിവാഹമായിരുന്നു. ബിടെക്, വരത്തൻ, മന്ദാരം, ഉണ്ട, ജൂൺ, എന്നീ ചിത്രങ്ങളിലും താരം അഭിനയിച്ചിട്ടുണ്ട്. എന്നാൽ ഈ അടുത്തായി നിരവധി ചിത്രങ്ങളാണ് താരത്തിന്റെതായി പുറത്തിറങ്ങുന്നത്. അർജുൻ അശോകൻ രോമാഞ്ചം എന്ന ചിത്രം ബോക്സ് ഓഫീസ് ഹിറ്റുകൾ തകർത്തിരുന്നു. വളരെ ചെറിയ

ബഡ്ജറ്റിൽ നിർമ്മിച്ച ചിത്രം ഒരു മാസക്കാലമാണ് തിയേറ്ററുകളിൽ നിറഞ്ഞുനിന്നത്. 2019 റിലീസ് വേണ്ട ചിത്രമായിരുന്ന നിവിൻപോളി ചിത്രം തുറമുഖത്തിലും പ്രധാന കഥാപാത്രത്തെ അവതരിപ്പിച്ചത് അർജുൻ അശോകനാണ്. കോമഡി കഥാപാത്രങ്ങളും ശക്തമായ നായകഥാപാത്രങ്ങളും അഭിനയിക്കുന്നതിൽ അർജുൻ അശോകൻ വിജയിച്ചിരിക്കുകയാണ്. ഇപ്പോഴിതാ താരത്തിന്റെ പുതിയ ഒരു ചിത്രമാണ് സമൂഹമാധ്യമങ്ങളിൽ വൈറലാകുന്നത്. താരം ഇപ്പോൾ സ്വന്തമാക്കിയിരിക്കുന്നത് മിനി കൂപ്പർ കാറാണ്. ഭാര്യയുടെയും മകന്റെയും കൂടെ പ്രിയ കാറിന്റെ താക്കോൽ വാങ്ങാൻ എത്തിയ താരത്തിന്റെ ചിത്രമാണ്
സോഷ്യൽ മീഡിയയിൽ വൈറലാകുന്നത്. കാറിനു മുന്നിൽ നിന്നുകൊണ്ട് ഭാര്യയുടെയും മകനെയും സാന്നിധ്യത്തിൽ താക്കോൽ വാങ്ങുന്ന താരത്തിനെയാണ് ചിത്രത്തിൽ കാണുന്നത്. വെള്ളയും കറുപ്പും ഇടകലർത്തിയുള്ള കളർ ആണ് കാറിനുള്ളത്. ഇടയിൽ ചുമന്ന നിറത്തിലുള്ള ബോർഡർ വർക്കുകളും കാറിൽ കാണുന്നുണ്ട്.കാലിൽ ചെരിപ്പണിയാതെ, ഇരുകൈകളും നീട്ടി വളരെ സന്തോഷത്തോടെയാണ് താരം കാറിന്റെ കീ വാങ്ങുന്നത്. Eisk007 എന്ന പേജിലൂടെയാണ് ഈ ചിത്രങ്ങൾ പങ്കുവെച്ചിരിക്കുന്നതും. നിരവധി ആരാധകരാണ് ഈ ചിത്രത്തിന് താഴെ കമന്റുകളുമായി വന്നുകൊണ്ടിരിക്കുന്നത്.ചെരിപ്പ് ഇട്ടിട്ടില്ലെങ്കിലും കൂളിംഗ് ഗ്ലാസ് വെച്ചിട്ടുണ്ടല്ലോ എന്ന തരത്തിലുള്ള നർമ്മം കലർന്ന ചില കമന്റുകളും ചിത്രത്തിന് താഴെ കാണാം