ട്രെൻഡിങ് ഗാനത്തിന് രസകരമായി ചുവടുവെച്ചു കൊണ്ട് അനുശ്രീ.. താരത്തിൻ്റെ ഡാൻസ് പൊളിച്ചു എന്ന് ആരാധകർ.!!

മലയാളികളുടെ ഏറ്റവും പ്രിയ നടിമാരിൽ ഒരാളായ അനുശ്രി, തൻ്റെ ജീവിതത്തിലെ പുതിയ വിശേഷങ്ങൾ എല്ലാം തന്നെ ഇൻസ്റ്റാഗ്രാമിലൂടെ തൻ്റെ ആരാധകരോട് പങ്കു വെക്കാറുണ്ട്. തനി നാടൻ പെൺകുട്ടിയായി സിനിമയിലൂടെ കടന്നു വന്ന പെൺക്കുട്ടിയാണ് അനുശ്രീ. തൻ്റെ വഴക്കം ചെന്ന അഭിനയ ചാതുര്യം ഒന്നുകൊണ്ട് തന്നെ വളരെ പെട്ടന്നു തന്നെ പ്രേക്ഷക ഹൃദയം കീഴടക്കാൻ അനുവിന് കഴിഞ്ഞു.

കേരളീയ തനിമയും ഗ്രാമീണ ഭംഗിയും, എളിമ നിറഞ്ഞ തൻ്റെ സംഭാക്ഷണ രീതിയും അനുവിൻ്റെ പ്രത്യേകതകളാണ്. ഒരുപാടു സിനിമകളിൽ മികച്ച കഥാപാത്രത്തെ അവതരിപ്പിക്കുവാൻ അനുവിന് കഴിഞ്ഞിട്ടുണ്ട്. ഡയമണ്ട് നെക്ക്ളസിലെ ആ നിഷ്കളങ്കയായ പെൺകുട്ടിയെ ആരാണ് മറക്കുക അല്ലെ? എന്നും ഗ്രാമീണത തൂകിയിരുന്ന അനുവിൻ്റെ രൂപം ഈയിടെ വളരെ പെട്ടന്നാണ് മോഡേൺ രൂപത്തിലേക്ക് ചെയ്ഞ്ചായത്.

വളരെ മോഡേൺ ലുക്കിലുള്ള അനുവിൻ്റെ ഫോട്ടോ ഷൂട്ട് താരം തന്നെ സോഷ്യൽ മീഡിയയിലൂടെ പങ്കുവച്ചിരുന്നു. ശരിക്കു പറഞ്ഞാൽ അനുവിൻ്റെ പെട്ടെന്നുള്ള രൂപമാറ്റം പേക്ഷകരെ തെല്ലൊന്നു ഞെട്ടിച്ചു. എന്നാലും അനുവിനെ സ്നേഹിക്കുന്ന പ്രേക്ഷകർ ആ മാറ്റത്തേയും നെഞ്ചോട് ചേർത്തു. ഇപ്പോൾ ഇതാ ഒരു റീൽ വീഡിയോ ഇൻസ്റ്റാഗ്രാമിലൂടെ താരം പങ്കുവച്ചിരിക്കുകയാണ്. ഒരു ഇതര ഭാഷ ഗാനത്തിനാണ് താരം രസകരമായി ചുവടുവെച്ചിരിക്കുന്നത്.

വീഡിയോ പങ്കിട്ടതിന് പിന്നാലെ 6ok ലൈക്കും 370 ൽ പരം കമൻ്റുകളുമാണ് വളരെ കുറഞ്ഞ സമയം കൊണ്ട് അനുവിനെ തേടി എത്തിയത്. അനുവിൻ്റെ വിശേഷങ്ങൾ അറിയുവാൻ കാത്തിരിക്കുകയാണ് ജനങ്ങൾ. ജീൻസും ഷർട്ടുമെല്ലാം അണിഞ്ഞ് വളരെ രസകരമായി ഗാനത്തിന് ചുവടു വെച്ചിരിക്കുന്ന അനുവിൻ്റെ ഈ വീഡിയോയും വളരെ പെട്ടെന്നു തന്നെ ഏറ്റെടുക്കുകയായിരുന്നു. ഇനിയും മികവുറ്റ വേഷങ്ങൾ അനുവിനെ തേടി വരട്ടെ എന്ന് ആശംസിക്കാം.