പാട്ടും ഡാൻസുമായി അനൂപിന്റെ കല്യാണം.. ഒപ്പം ബിഗ് ബോസ് താരങ്ങളും എത്തിയപ്പോൾ സംഭവം വേറെ ലെവൽ.. പൊട്ടിച്ചിരിച്ച് അനൂപും ഇഷയും.!!

പ്രേക്ഷകർ ഏറെ കാത്തിരുന്ന മറ്റൊരു താര വിവാഹം കൂടി കഴിഞ്ഞു. ബിഗ് ബോസ് സീസൺ ത്രീയിലെ മത്സരാർത്ഥിയും മിനി സ്‌ക്രീൻ പ്രേക്ഷകരുടെ പ്രിയതരവുമായ അനൂപ് കൃഷ്ണന്റെ വിവിവാഹം ഇന്നലെയായിരുന്നു. ഡോക്ടർ ഐശ്വര്യ നായരാണ് അനൂപിന്റെ ജീവിത സഖി. നീണ്ട നാളത്തെ പ്രണയത്തിനൊടുവിലാണ് ഇരുവരും ഒന്നിച്ചത്. ഇരുവരുടെയും പ്രണയവും വിവാഹ വാർത്തകളും അറിയാൻ പ്രേക്ഷകർ ആകാംഷയിലായിരുന്നു.

ഗുരുവായൂരപ്പന്റെ മുന്നിൽ വെച്ചാണ് അനൂപ് ഐശ്വര്യയുടെ കഴുത്തിൽ താലി ചാർത്തിയത്. കേരളത്തിൽ ഇന്നലെ ലോക് ഡൗൺ സമാന നിയന്ത്രണങ്ങൾ ഉണ്ടായിരുന്നതിനാൽ അടുത്ത ബന്ധുക്കൾ മാത്രമാണ് ചടങ്ങിൽ പങ്കെടുത്തത്. ഇഷ എന്നാണ് അനൂപ് ഐശ്വര്യയെ വിളിക്കുന്നത്. വിവാഹത്തിന് ശേഷമുള്ള റിസപ്‌ഷൻ വിഡിയോയാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലാകുന്നത്. ബിഗ് ബോസിൽ തന്റെ ഒപ്പമുണ്ടായിരുന്ന ഉറ്റ സുഹൃത്തുക്കൾ അനൂപിന് ആശംസകൾ നേരാൻ ഓടിയെത്തി.

ഇതോടെ വിവാഹത്തിന് ഇരട്ടി മധുരമായി. അനൂപിന്റെ കൂട്ടുകാരെ കണ്ട സന്തോഷത്തിലായിരുന്നു ഐശ്വര്യയും. ബിഗ് ബോസ് മൂന്നാം സീസണിൽ തനിക്കൊപ്പം മാറ്റുരച്ച മണിക്കുട്ടൻ, റിതു മന്ത്ര, പൊളി ഫിറോസ് ഭാര്യ സജ്‌ന, സന്ധ്യ തുടങ്ങിയവരാണ് പ്രിയ സുഹൃത്തിന് വിവാ മംഗള ആശംസകൾ അറിയിക്കാൻ എത്തിയത്. ബിഗ് ബോസ് മത്സരത്തിൽവെച്ച് തന്നെ അനൂപ് തന്റെ പ്രണയം വെളിപ്പെടുത്തിയിരുന്നു.

ഏറെ നാളുകൾക്ക് ശേഷം എല്ലാവരെയും ഒരുമിച്ച് കണ്ടപ്പോൾ കളിയും തമാശയുടെ ചടങ്ങ് ഗംഭീരമായി. പാട്ടും ഡാൻസും ഒപ്പം തമാശയും ഒക്കെയായി താരങ്ങൾ അടിച്ചുപൊളിക്കുന്ന വീഡിയോ ഏറ്റെടുത്തിരിക്കുകയാണ് സോഷ്യൽ മീഡിയ. ബിഗ് ബോസിലൂടെ തന്റെ ഉറ്റ സുഹൃത്തായി മാറിയ ആളാണ് നടൻ മണിക്കുട്ടൻ. അനൂപിന്റെ അനിയത്തിയുടെ വിവാഹത്തിൽ ഒരു ചേട്ടന്റെ സ്ഥാനത്ത് മണികുട്ടനും ഉണ്ടായിരുന്നു. അവതാരകൻ ഗോവിന്ദ് പദ്മസൂര്യയും ചടങ്ങിൽ നിറ സാന്നിധ്യമായിരുന്നു.