ഞങ്ങളുടെ കുടുംബത്തിലേക്ക് പുതിയ ഒരു അതിഥി കൂടി; പുതിയ വിശേഷം പങ്കുവെച്ച് പ്രിയ താരം അഞ്ജലി നായരും കുടുംബവും | Anjali nair bought new car latest malayalam news
Anjali nair bought new car latest malayalam news : ജിത്തു ജോസഫിന്റെ സംവിധാനത്തിൽ മോഹൻലാൽ നായകനായി എത്തിയ ദൃശ്യം ടൂവിലെ സരിത എന്ന കഥാപാത്രത്തെ അവതരിപ്പിച്ച് പ്രേക്ഷക മനസ്സിൽ ഇടം നേടിയ താരമാണ് അഞ്ജലി നായർ. സഹ സംവിധായകനായ അജിത്ത് രാജുവാണ് താരത്തിന്റെ ഭർത്താവ്. ഇരുവരും തമ്മിലുള്ള വിവാഹം സോഷ്യൽ മീഡിയയിൽ വളരെയധികം ചർച്ചയായിരുന്നു. സിനിമ മേഖലയിൽ മാത്രമല്ല സോഷ്യൽ മീഡിയയിലും ഇവർ സജീവ സാന്നിധ്യമാണ്. ഇവരുടെ പുത്തൻ
വിശേഷങ്ങൾ അറിയാൻ ആരാധകർ ആകാംക്ഷയോടെയാണ് കാത്തിരിക്കാറുള്ളത്. 2021 നവംബർ 21നായിരുന്നു ഇരുവരുടെയും വിവാഹം. ഒരു ആഡ് ഫിലിം മേക്കറാണ് അജിത്ത്. കൂടാതെ തമിഴിലും മലയാളത്തിലും ആയി നിരവധി സിനിമകളിൽ ഇതിനോടകം തന്നെ സഹ സംവിധായകനായി പ്രവർത്തിച്ചിട്ടുണ്ട്. ലാൽജോസിനോടൊപ്പം ‘നാല്പത്തിയൊന്ന്’ എന്ന സിനിമയിൽ സഹസംവിധായകനായി ഇദ്ദേഹം പ്രവർത്തിച്ചിരുന്നു.ഒരു സ്വതന്ത്ര സംവിധായകൻ

ആകാനുള്ള പ്രയത്നത്തിലാണ് അജിത്ത്. മലയാളത്തിലും തെന്നിന്ത്യൻ ഭാഷകളിലുമായി 125 ഓളം സിനിമകളിലാണ് താരം ഇതുവരെ അഭിനയിച്ചിട്ടുള്ളത്. വ്യത്യസ്തമായ അഭിനയ ശൈലിയും കഥാപാത്രമികവും തന്നെയാണ് താരത്തെ പ്രേക്ഷകശ്രദ്ധ നേടാൻ സഹായിച്ചത്. ഇപ്പോൾ ഇതാ ഇരുവരും പങ്കുവെച്ച പുതിയ ഒരു വിശേഷമാണ് സമൂഹമാധ്യമങ്ങളിൽ വൈറലാകുന്നത്. ഇവർ തങ്ങളുടെ കുടുംബത്തിലേക്ക് പുതിയ ഒരു അതിഥിയെ കൂടി കൂട്ടിയിരിക്കുന്നതാണ് വാർത്ത. നെക്സയുടെ ഗ്രാന്റ് വിറ്റാര ആണ് ഇവർ സ്വന്തമാക്കിയിരിക്കുന്നത്.
കൊച്ചിയിലെ ഷോറൂമിൽ നിന്നാണ് കാർ വാങ്ങിയിരിക്കുന്നത്. അജിത്തും അഞ്ജലിയും രണ്ടു മക്കളും ചേർന്നാണ് കാറ് സ്വന്തമാക്കിയിരിക്കുന്നത്. മൂത്ത മകളാണ് കാറിന്റെ കീ ഏറ്റുവാങ്ങുന്നത്. കാറിനൊപ്പം നിന്നുകൊണ്ടുള്ള ഇവരുടെ ചിത്രങ്ങളാണ് ഇപ്പോൾ സമൂഹമാധ്യമങ്ങളിൽ വൈറലാകുന്നത്. പുതിയ കാർ വാങ്ങിയതിന്റെ സന്തോഷത്തിലാണ് ഈ കുടുംബം. അവരുടെ സന്തോഷത്തിലേക്ക് ചിത്രങ്ങൾ പങ്കുവെച്ച് ആരാധകരെ കൂടി ക്ഷണിച്ചിരിക്കുകയാണ്. നിരവധി ആരാധകരാണ് ഇവരുടെ ചിത്രത്തിനു താഴെ ആശംസകളുമായി ഇതിനോടകം തന്നെ എത്തിക്കൊണ്ടിരിക്കുന്നത്.