വിവാഹത്തിനു മുന്നോടിയായി ഗുരുവായൂരപ്പന്റെ സന്നിധിയിലെത്തി ആനന്ദ് അംബാനിയും പ്രതിശ്രുത വധുവും.!! വീഡിയോ വൈറൽ | Anant ambani & Radhika merchant at Guruvayoor temple

Anant ambani & Radhika merchant at Guruvayoor temple: റിയലൻസ് ഇൻഡസ്ട്രീസിന്റെ ഉടമയും ഇന്ത്യയിലെ ശതകോടീശ്വരനുമായ മുകേഷ് അംബാനിയുടെ മകൻ ആനന്ദ് അംബാനിയും പ്രതിശ്രുത വധുവായ രാധികയും ഗുരുവായൂർ ക്ഷേത്രനടയിൽ ദർശനം നടത്തി. വിവാഹത്തിനു മുന്നോടിയായുള്ള ഈയൊരു ക്ഷേത്ര ദർശനത്തിന്നായി അടുത്ത സുഹൃത്തുക്കളോടൊപ്പം ആയിരുന്നു ഇരുവരും വന്നിരുന്നത്. ശ്രീകൃഷ്ണ കോളേജിൽ ഗ്രൗണ്ടിൽ ഹെലികോപ്റ്ററിൽ വന്നിറങ്ങിയ

സംഘം പിന്നീട് പ്രത്യേകം തയ്യാറാക്കി വെച്ച വാഹന വ്യൂഹത്തിലായി ക്ഷേത്രത്തിലേക്ക് എത്തുകയായിരുന്നു. ദേവസ്വം ബോർഡ് ചെയർമാനായ ഡോക്ടർ വി കെ വിജയൻ, മറ്റു ദേവസ്വം ബോർഡ് അംഗങ്ങളും ഇരുവരെയും പൊന്നാടയാണിയിച്ചു സ്വീകരിക്കുകയും ചെയ്തു. ശേഷം ക്ഷേത്ര ഭാരവാഹികളോടൊപ്പം സോപാനത്തിനു മുമ്പിൽ ഗുരുവായൂരപ്പനെ തൊഴുത് അനുഗ്രഹം വാങ്ങുകയും ശേഷം ആനന്ദ് അംബാനി ക്ഷേത്ര ഭണ്ഡാരത്തിൽ

കാണിക്കയർപ്പിക്കുകയും ചെയ്യുകയായിരുന്നു. ശേഷം ദേവസ്വം ബോർഡ് ചെയർമാൻ ഡോ. വി കെ വിജയൻ ഇരുവർക്കും പ്രസാദ കിറ്റും ദേവസ്വം ബോർഡിന്റെ സ്നേഹോപഹാരമായി മ്യൂറൽ പെയിന്റിങ്ങും സമ്മാനിക്കുകയും ചെയ്തു. തുടർന്ന് ഗുരുവായൂർ ക്ഷേത്രത്തിന്റെ പുന്നത്തൂർ ആനക്കോട്ട സന്ദർശിച്ച ഇരുവരും ആനകൾക്ക് പഴം നൽകുകയും ചെയ്ത ശേഷം വളരെ സന്തോഷത്തോടെയാണ് മടങ്ങിയത്. മാത്രമല്ല ഇരുവരുടെയും സന്ദർശന ചിത്രങ്ങൾ

ഗുരുവായൂർ ദേവസ്വം സമൂഹ മാധ്യമങ്ങളിൽ പങ്കുവെക്കുകയും ചെയ്തിട്ടുണ്ട്. ജനുവരി 19 ന് ആയിരുന്നു മുകേഷ് – നിത അംബാനി ദമ്പതികളുടെ ഇളയ മകനായ ആനന്ദ് അംബാനിയും രാജസ്ഥാനിലെ പ്രമുഖ വ്യവസായിയും എൻകോർ ഹെൽത്ത് ഗ്രൂപ്പിന്റെ ഉടമയുമായ വീരേർ മർച്ചന്റിന്റെ മകൾ രാധിക മെർച്ചന്റുമായുള്ള വിവാഹ നിശ്ചയം നടന്നത്. അംബാനിയുടെ വസതിയായ ആൻറ്റീലിയയിൽ വെച്ച് നടന്ന ഈ ഒരു ചടങ്ങിന്റെ ചിത്രങ്ങളും വീഡിയോകളും സമൂഹ മാധ്യമങ്ങളിൽ ക്ഷണ നേരം കൊണ്ട് തന്നെ വൈറലായിരുന്നു. ഗോൾഡൻ നിറത്തിലുള്ള ലഹങ്കയിൽ രാധിക തിളങ്ങിയപ്പോൾ നീല നിറത്തിലുള്ള കോസ്റ്റ്യൂം ആയിരുന്നു വരന്റെ വേഷം.