സ്നേഹ കുടുംബം; സന്തോഷം, അതല്ലേ എല്ലാം…പുതിയ ചിത്രങ്ങൾക്കൊപ്പം ആ വിശേഷവും പങ്കുവെച്ച് അമൃത സുരേഷും ഗോപി സുന്ദറും | Amritha Suresh family photo latest

Amritha Suresh family photo latest : സോഷ്യൽ മീഡിയ ചൂടോടെ ഏറ്റെടുത്ത വാർത്തയായിരുന്നു അമൃതയുടെയും ഗോപി സുന്ദറിന്റെയും പ്രണയവും അവരുടെ ജീവിതവും. പ്രശസ്ത സംഗീതസംവിധായകൻ ഗോപി സുന്ദറും ഗായിക അമൃത സുരേഷുമൊത്തുള്ള ഇൻസ്റ്റാഗ്രാമിൽ പങ്കുവെച്ച ഏറ്റവും പുതിയ ചിത്രമാണ് ഇന്ന് സോഷ്യൽ മീഡിയ ചർച്ച ചെയ്യുന്നത്. അമൃത സുരേഷാണ് ചിത്രം തന്റെ അക്കൗണ്ടിലൂടെ പങ്കുവെച്ചിരിക്കുന്നത്. ചിത്രത്തിൽ തന്റെ മകളായ

പപ്പുവും ഗോപി സുന്ദറുമാണ് ഉള്ളത്. കുടുംബചിത്രമായി പങ്കുവെച്ച ഈ ചിത്രത്തിന് “ഹാപ്പിനെസ്സ് എന്നാണ് അമൃത ക്യാപ്ഷൻ നൽകിയിരിക്കുന്നത്. ചിത്രം ഇതിനോടകം ഒട്ടനവധി പേർ ഷെയർ ചെയ്യുകയും പല സെലിബ്രെറ്റികളും ചിത്രത്തിൽ കമന്റ് ചെയ്തിട്ടുമുണ്ട്. അമൃതയുടെ മകൾ പപ്പു എന്നും വാർത്തകളിൽ നിറഞ്ഞുനിന്നിരുന്നു. ഗോപി സുന്ദറും അമൃത സുരേഷുമൊത്തുള്ള ചിത്രങ്ങൾ മിക്കപ്പോഴും ആരാധകശ്രദ്ധ നേടാറുണ്ട് .’ലോകത്തിലെ ഏറ്റവും നല്ല ഭർത്താവ്,

ഐ ലൗ യു’എന്ന് ക്യാപ്ഷൻ നൽകി അമൃത പങ്കുവെച്ച ഫോട്ടോയും ആരാധകവൃത്തങ്ങൾ ഏറ്റെടുത്തിരുന്നു. ഏഷ്യാനെറ്റിൽ സംപ്രേഷണം ചെയ്ത മ്യൂസിക്കൽ റിയാലിറ്റി ഷോയായ ഐഡിയ സ്റ്റാർ സിംഗറിലൂടെയായിരുന്നു അമൃതയുടെ സംഗീതലോകത്തേക്കുള്ള ചുവടുവെപ്പ്. അമൃതയും അനിയത്തി അഭിരാമിയും ചേർന്ന് അമൃതംഗമയ എന്ന മ്യൂസിക് ബാൻഡ് ഉണ്ടാക്കിയിട്ടുണ്ട്.

തമിഴിലും മലയാളത്തിലും സംഗീതസംവിധാനം ചെയ്തുവരികയാണ് ഗോപി സുന്ദർ. ഇരുവരും ചേർന്ന് ഇപ്പോൾ പുതിയ പാട്ടുകൾ നിർമിക്കുകയാണ്. ഗായികയായും അവതാരകയായും മലയാളികൾക്ക് പ്രിയപ്പെട്ടവളായ അമൃത സുരേഷിനും ഹിറ്റ് ഗാനങ്ങളൊരുക്കി മലയാളികളെ ത്രസിപ്പിക്കുന്ന ഗോപി സുന്ദറിനും നിരവധി ആരാധകരാണ് കേരളത്തിലുള്ളത്.