“മലർക്കൊടി പോലെ” പാടി മയക്കുക എന്ന് പറഞ്ഞാ ഇതാണ്; ഈ വല്ല്യമ്മയുടെ പാട്ടില്‍ മതിമറന്ന് സോഷ്യല്‍മീഡിയ.. വീഡിയോ കാണാം.!!

വിഷുക്കണി എന്ന ചിത്രത്തിലെ മലർക്കൊടി പോലെ വർണത്തുടി പോലെ മയങ്ങൂ നീ എൻ മടി മേലെ” എന്ന പാട്ട് എത്ര മനോഹരമാണ് എന്ന് എല്ലാവര്ക്കും അറിയാം. എസ്. ജാനകിയമ്മ പാടി അവിസ്മരണീയമാക്കിയ ഒരു ഗാനമാണിത്.

എസ് ജാനകിയമ്മയുടെ ഈ പാട്ട് വീണ്ടും സോഷ്യൽ മീഡിയയുടെ മനം കവർന്നിരിക്കുകയാണ് ഇപ്പോൾ. വളരെ രസകരമായി തന്നെ ഒരു അമ്മമ്മ ഈ പാട്ട് പാടുന്നതാണ് ഇപ്പോൾ സമൂഹ മാധ്യമങ്ങളിൽ വൈറൽ ആയിരിക്കുന്നത്.

ജാനകിയമ്മയുടെ ശബ്‌ദ മാധുര്യത്തോട് കൂടിയാണ് ഈ അമ്മമ്മ പാട്ട് പാടിയിരിക്കുന്നത്. ജാനകിയമ്മയുടെ പാട്ടുപോലെ മുഴുവനായി ഇല്ലെങ്കിലും അതുപോലെ ഒരു ഫീൽ നമുക്കിത് കേൾക്കുമ്പോൾ തോന്നുന്നുണ്ട്. ഇത് “ജാനകി ” അമ്മ തന്നെ.. അമ്മേ… പാട്ട് സൂപ്പർ എന്നിങ്ങനെ നിരവധി കമന്റുകളാണ് ഈ പാട്ടിന് കിട്ടിയിരിക്കുന്നത്.

1977 ൽ പുറത്തിറങ്ങിയ വിഷുക്കണി എന്ന ചിത്രത്തിലെ ഈ ഗാനത്തിൻറെ ഗാനരചന നിർവഹിച്ചിരിക്കുന്നത് ശ്രീകുമാരൻ തമ്പിയാണ്. സംഗീതം സലീൽ ചൗധരിയും. വീഡിയോ ഇഷ്ടമായാൽ ലൈക്ക് ചെയ്യാനും ഷെയർ ചെയ്യാനും മറക്കല്ലേ.