പപ്പാ പറയുമായിരുന്നു ‘പട്ടിയുടെ വേഷം കെട്ടിയാൽ കൊരക്കണം’.!! മരുഭൂമിയിലാണ് എന്റെ വളർച്ച; ആഗ്രഹിച്ചതിനേക്കാൾ മികച്ച ഒരു ജീവിതം ആണ് എനിക്ക് കിട്ടിയത്, മനസ് തുറന്ന് അമല പോൾ.!! Amala Paul Interview With Pearle
Amala Paul Interview With Pearle: മലയാള സിനിമ മേഖലയിൽ തന്റെ കഴിവ് തെളിയിച്ചു തെന്നിന്ത്യൻ സിനിമ മേഖലയിലെ മിന്നും താരമായി മാറിയ നടി ആണ് അമല പോൾ. തെലുങ്കിലും തമിഴിലും മികച്ച വേഷങ്ങൾ താരത്തിന് ലഭിക്കുന്നുണ്ട്. ഒരു നടി എന്നതിലുപരിയായി നിർമ്മാണത്തിലും അമലപ്പോൾ സാന്നിധ്യം അറിയിച്ചു. മലയാള സിനിമയിൽ നിന്ന് ഒരു ഇടവേള എടുത്ത താരം ഇപ്പോൾ ആടുജീവിതം
എന്ന ചിത്രത്തിലെ നടിയായി എത്തി വലിയ തിരിച്ചുവരവ് നടത്തിയിരിക്കുകയാണ് ഇപ്പോൾ. കൂടാതെ താരം ഈയടുത്താണ് ഒരു അമ്മയായത്. അമലയുടെ ഭർത്താവ് ജഗത് ആണ്. സമൂഹമാധ്യമങ്ങളിൽ വളരെ സജീവമായ താരത്തിന്റേതായി ഇപ്പോൾ യൂട്യൂബിൽ ശ്രദ്ധ നേടുന്നത് ഒരു പുതിയ ഇന്റർവ്യൂ ദൃശ്യങ്ങളാണ്. മലയാളത്തിന്റെ പ്രമുഖ താരമായ പേളി മാണിയുടെ യൂട്യൂബ് ചാനലിലെ പേളി മാണി ഷോ എന്ന ഇന്റർവ്യൂ സീരീസിലേക്ക് എത്തിയിരിക്കുകയാണ് അമല.
അമലയുടെ ഡെലിവറി കഴിഞ്ഞിട്ട് രണ്ടുമാസം മാത്രമാണ് ആയിട്ടുള്ളത് അതുകൊണ്ട് അമല ഡെഡിക്കേഷൻ ആണ് ഇവിടെ കാണുന്നത് എന്നാണ് പേളി മാണി പറയുന്നത്. തന്നെ ഏറ്റവും കൂടുതൽ തളർത്തിയത് തന്നെ പപ്പയുടെ വേർപാടായിരുന്നു. തന്റെ ജീവിതത്തിലേക്ക് കടന്നുവന്ന ജഗത് ആണ് ഇപ്പോൾ എന്റെ മോട്ടിവേഷൻ എന്നാണ് അമലാപോൾ പറയുന്നത്. “സീറോ ഈഗോ” പേഴ്സൺ എന്നാണ് തന്റെ ഭർത്താവിനെ അമല പോളും അതുപോലെ പേളി മാണിയും വിശേഷിപ്പിച്ചത്.
ആ സപ്പോർട്ട് കൊണ്ട് മാത്രമാണ് ഗർഭകാലത്തും തനിക്ക് സിനിമയിൽ അഭിനയിക്കാനുള്ള മോട്ടിവേഷൻ ലഭിച്ചത്. ഇതിനു മുൻപ് പപ്പയുടെ മരണത്തിന് ശേഷം ഞാൻ സിനിമയിൽ നിന്ന് ഒരു ബ്രേക്ക് എടുത്തിരുന്നു പിന്നീട് വളരെ ബുദ്ധിമുട്ടിയാണ് തിരിച്ച് എത്താൻ സാധിച്ചത്. അമല പോളിന്റേതായി കഴിഞ്ഞ ദിവസം തിയേറ്ററിൽ എത്തിയ മൂവിയാണ് ലെവൽ ക്രോസ്. ഒരു റിയൽ പശ്ചാത്തലത്തിൽ ഒരുക്കിയ സിനിമയിൽ ആസിഫ് അലിയാണ് നായകനായി എത്തുന്നത്. മനുഷ്യ മനസ്സിന്റെ കാണാപ്പുറങ്ങൾ തേടിപ്പോകുന്ന മൂന്നു പേരെയാണ് ചിത്രത്തിൽ കാണുന്നത് മിസ്റ്ററി നിറഞ്ഞ ഈ കഥാപാത്രങ്ങളെ സിനിമയാക്കിയപ്പോൾ പ്രേക്ഷകരും ചിത്രം ഏറ്റെടുത്തു.