‘ദി ബുക്ക് ഓഫ് എന്‍ചാന്റിങ് പോയംസ്’ അല്ലിക്ക് സുപ്രിയയുടെ കിടിലൻ സർപ്രൈസ് 😲😍 സോഷ്യൽ മീഡിയയിൽ വൈറലായി അല്ലിയുടെ കവിത സമാഹാരം 🔥🔥

മലയാളികളുടെ ഏറ്റവും പ്രിയപ്പെട്ട താരങ്ങളിലൊരാളാണ് പൃഥ്വിരാജ്. പൃഥ്വിക്കൊപ്പം തന്നെ ഭാര്യ സുപ്രിയയും മകൾ അല്ലി എന്ന് വിളിക്കുന്ന ആലംകൃതയും മലയാളിക്ക് സ്വന്തം കുടുംബത്തിലെ അംഗങ്ങളെപ്പോലെ തന്നെയാണ്. അഭിനയിക്കാൻ ഇല്ലെങ്കിലും സിനിമ നിർമ്മാണത്തിൽ സജീവമായി സുപ്രിയ സിനിമാ രംഗത്തുണ്ട്. സോഷ്യൽ മീഡിയയിൽ സജീവ സാന്നിദ്ധ്യമാണ് ഇരുവരും.

സിനിമ വിശേഷങ്ങൾക്കൊപ്പം തങ്ങളുടെ സന്തോഷങ്ങളും ആഘോഷങ്ങൾ താരങ്ങൾ സോഷ്യൽ മീഡിയയിൽ എപ്പോഴും പങ്കുവെയ്ക്കാറുണ്ട്. ക്രിസ്തുമസ് ദിനത്തിൽ സുപ്രിയ മകൾക്ക് നൽകിയ ക്രിസ്തുമസ് സമ്മാനം സോഷ്യൽ മീഡിയയിൽ വളരെ വലിയ ചർച്ചയായിരുന്നു. ‘ദി ബുക്ക് ഓഫ് എന്‍ചാന്റിങ് പോയംസ്’ എന്ന പേരിൽ അല്ലി എഴുതിയ കവിതകളുടെ ബുക്ക് ലെറ്റ് ആയിരുന്നു അമ്മയും അച്ഛനും ക്രിസ്മസ് സമ്മാനമായി നൽകിയത്. സുപ്രിയ പങ്കുവെച്ച ഒരു കുറിപ്പാണ് സോഷ്യൽ മീഡിയയിൽ ഇപ്പോൾ

വൈറലാകുന്നത്. കഴിഞ്ഞ വർഷം അവൾ എഴുതിയ ചെറു കവിതകളുടെ/ ഗാനങ്ങളുടെ സമാഹാരമാണ് അല്ലിയുടെ ആദ്യ കവിതാ പുസ്തകം. അവളുടെ മ്യൂസിക്കുകൾ വിലപ്പെട്ടതാണെന്ന് എനിക്കറിയാമായിരുന്നു, പക്ഷേ അത് എങ്ങനെ ശാശ്വതമായി സൂക്ഷിക്കണമെന്ന് എനിക്കറിയില്ലരുന്നു. അപ്പോഴാണ് അതെല്ലാം ഒരു ബുക്ക്‌ലെറ്റിന്റെ രൂപത്തിൽ മാറ്റിയാലോ എന്ന് കരുതിയത്. അച്ഛൻ ഹോസ്പിറ്റലിൽ അഡ്മിറ്റ് ആയപ്പോഴും ഞാനും കൂടെയുണ്ടായിരുന്നു. ആ സമയത്താണ് പബ്ലിഷറുമായി ഇതേക്കുറിച്ച് ആദ്യം സംസാരിച്ചത്.

തന്റെ ലിൽ ആലി (അവളുടെ പേര് എന്നെ അലോസരപ്പെടുത്തുന്ന തരത്തിൽ അദ്ദേഹം എഴുതിയത് ഇങ്ങനെയാണ്) ഒരു പ്രസിദ്ധീകരിക്കപ്പെട്ട എഴുത്തുകാരനാകുന്നത് കാണുമ്പോൾ എന്റെ അച്ഛൻ അഭിമാനിക്കുമായിരുന്നു! കൊവിഡ് ബാധിക്കുന്നതുവരെ ദിവസവും അവളെ സ്‌കൂളിൽ നിന്ന് കൂട്ടിക്കൊണ്ടു പോയിരുന്നത് അദ്ദേഹം ആയിരുന്നു! അതിനാൽ അവളുടെ ആദ്യ പുസ്തകം അദ്ദേഹത്തിനു വേണ്ടി സമർപ്പിക്കുന്നത് ന്യായമാണ്! എന്നാ കുറിപ്പോടെ മകളുടെ കവിതാസമാഹാരത്തിന് വീഡിയോയും സുപ്രിയ പങ്കുവെച്ചിരുന്നു.

Job Vacancies In Dubai We would like to show you notifications for the latest news and updates.
Dismiss
Allow Notifications