ഇംഗ്ലീഷ് അറിയില്ലേ.. റിസോർട്ടിൽ ചെന്നിട്ട് ഇംഗ്ലീഷ് അറിയാതെ ആലീസും സജിനും.. കഷ്ടമായിപ്പോയി എന്ന് ആരാധകർ ഹണിമൂൺ ആഘോഷമാക്കി മലയാളികളുടെ സ്വന്തം താരം.!!

മലയാളികളുടെ പ്രിയ സീരിയൽ താരമാണ് ആലിസ് ക്രിസ്റ്റി. അഭിനയത്തിനൊപ്പം സോഷ്യൽ മീഡിയയിലും സജീവമായ താരം തന്റെ വിവാഹത്തെ കുറിച്ചും മറ്റ് വിശേഷങ്ങളുമെല്ലാം ഇൻസ്റ്റഗ്രാം പേജിലൂടെയും തന്റെ യൂട്യൂബ് ചാനൽ ആയ ആലീസ് വേൾഡിലൂടെയും ഒക്കെയാണ് ആരാധകരുമായി പങ്കുവെച്ചത്. ഇപ്പോഴിതാ താരം ഹണിമൂണിന് പോകുന്ന വീഡിയോയാണ് തന്റെ യൂട്യൂബ് ചാനലിലൂടെ

ആരാധകർക്കായി പങ്കുവെച്ചിട്ടുള്ളത്. മൂന്നാറിന് ആണ് ഇരുവരും ഹണിമൂണിന് പോയിട്ടുള്ളത്. മഞ്ഞ ടീഷർട്ടിൽ ബ്ലൂ ജീൻസിലും തനി മോഡേൺ ലുക്കിലാണ് ആലിസ് വീഡിയോ പ്രത്യക്ഷപ്പെടുന്നത്. നിഷ്കളങ്കത നിറഞ്ഞ ചിരിയോടെയും കുട്ടിത്തം തുളുമ്പുന്ന വർത്തമാനം കൊണ്ടും ആരാധകരുടെ ഹൃദയം കീഴടക്കാൻ ഇരുവർക്കും സാധിച്ചിട്ടുണ്ട്. മൂന്നാറിലെ റിസോർട്ടിൽ വെച്ച് ആലീസിനെ സിമ്മിങ് പൂളിൽ സജിൻ തള്ളിയിടാൻ പോകുന്നതും.

സജിനു മൊത്ത് ആലീസ് ഹാപ്പി ഹണിമൂൺ എന്നെഴുതിയ കേക്ക് മുറിക്കുന്നതും ഒക്കെ വീഡിയോയിൽ കാണാം. ഒരു ചെറിയ വീടിന്റെ ലുക്കിൽ ഉള്ള റൂം ആണ്. ഒരു കോമണ്‍ സുഹൃത്ത് വഴി പരിചയപ്പെട്ട സജിനും ആലീസും വീട്ടുകാരുടെ സമ്മതത്തോടെ തന്നെയാണ് വിവാഹിതരായത്.വീട്ടുകാര്‍ ആലോചിച്ച് നടത്തിയ വിവാഹമാണെന്ന് ഇരുവരും പലപ്പോഴും ആവര്‍ത്തിച്ച് പറയുകയും ചെയ്യുന്നു. വിവാഹത്തെ കുറിച്ചുള്ള വിശേഷങ്ങള്‍ പറയാന്‍ വേണ്ടി മാത്രമായിരുന്നു ആലീസ് ഒരു യൂട്യൂബ് ചാനല്‍ തുടങ്ങിയതത്.

എന്നാൽ യൂട്യൂബ് ചാനൽ വഴിതാരത്തിന്റെ വിവാഹം സോഷ്യല്‍ മീഡിയയില്‍ ട്രെന്റിങ് ആയി മാറുകയായിരുന്നു. നവംബര്‍ 18 ന് ആയിരുന്നു വിവാഹം. പിന്നീട് വീട്ടിലെ ഓരോ ചെറിയ വിശേഷങ്ങളും കല്യാണത്തിന് ഗിഫ്റ്റ് കിട്ടിയ ഗിഫ്റ്റുകൾ ആൺ ബോക്സ് ചെയ്യുന്നതുമൊക്കെ താരം തന്റെ യൂട്യൂബ് ചാനലീലുടെ പങ്കു വയ്ക്കുകയും ആരാധകർ ഏറ്റെടുക്കുകയായിരുന്നു. മില്യൻ കണക്കിന് വ്യൂവേഴ്സ് ആണ് താരത്തിന്റെ വീഡിയോക്ക് ഉള്ളത്.

Job Vacancies In Dubai We would like to show you notifications for the latest news and updates.
Dismiss
Allow Notifications