ലാലേട്ടനും അക്ഷയ് കുമാറും തകർത്താടിയ ഡാൻസ് കണ്ടോ ? ഒപ്പം പ്രിത്വിരാജും; പഞ്ചാബി നൃത്ത ചുവടുകളും ആയി മലയാളത്തിൻറെ പ്രിയ നടന്മാർ | Akshay Kumar and Mohanlal dance reel viral
Akshay Kumar and Mohanlal dance reel viral : ബോളിവുഡ് നടൻ അക്ഷയ്കുമാർ ഇൻസ്റ്റാഗ്രാമിൽ പങ്കുവെച്ച ഒരു ഡാൻസ് വീഡിയോയാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറൽ ആയി കൊണ്ടിരിക്കുന്നത്. അക്ഷയ്കുമാറിനൊപ്പം ഡാൻസ് കളിക്കുന്ന മലയാളത്തിന്റെ പ്രിയ നടന്മാരെ കണ്ടാണ് പ്രേക്ഷകർ അത്ഭുതപ്പെട്ടിരിക്കുന്നത്. മലയാളത്തിന്റെ എവർഗ്രീൻ നായകനായ നടന വിസ്മയം മോഹൻലാലും അതോടൊപ്പം തന്നെ യുവ താരങ്ങളിൽ മുൻനിരയിലുള്ള പൃഥ്വിരാജുമാണ് അക്ഷയ്കുമാറിനൊപ്പം
നൃത്തം വയ്ക്കുന്നത്. ഒരു വിവാഹ വേദിയിലാണ് പഞ്ചാബി നൃത്തം ചെയ്യുന്ന മൂവരെയും കാണാൻ കഴിയുന്നത്. വെള്ള നിറത്തിലെ ഷർവാണി ധരിച്ച് തലയിൽ തലപ്പാവ് വെച്ചാണ് മോഹൻലാലിനെ വീഡിയോയിൽ കാണാൻ കഴിയുന്നത്. വെള്ള നിറത്തിലെ കുർത്തിയാണ് അക്ഷയ് ധരിച്ചിരിക്കുന്നത്. ഇവരുടെയും നൃത്തം കണ്ട് സന്തോഷത്തോടെ ചിരിക്കുകയും കൈകൊട്ടുകയും ചെയ്യുന്ന ആളുകളെയും ചുറ്റിനും കാണാൻ കഴിയും. നിങ്ങൾക്കൊപ്പം ഉള്ള ഈ നൃത്തം

ഞാൻ ഒരിക്കലും മറക്കില്ല മോഹൻലാൽ സാർ, തികച്ചും അവസ്മരണീയമായ നിമിഷം എന്നാണ് വീഡിയോ പങ്കുവെച്ചുകൊണ്ട് അക്ഷയ് തന്റെ ഇൻസ്റ്റാഗ്രാം പേജിൽ കുറിച്ചത്. ഇരുവരുടെയും നൃത്ത വീഡിയോ സോഷ്യൽ മീഡിയ കീഴടക്കി കഴിഞ്ഞു. ആദ്യം മോഹൻലാലിനും പിന്നീട് പൃഥ്വിരാജിനും ഒപ്പമുള്ള ഡാൻസ് വീഡിയോ ആണ് അക്ഷയ് കുമാർ പങ്കുവെച്ചിരിക്കുന്നത്. ചുവപ്പു ഷർവാണിയിൽ ഗ്ലാമർ ലുക്കിൽ തന്നെയാണ് പൃഥ്വിരാജ് പ്രത്യക്ഷപ്പെട്ടിരിക്കുന്നത്.
കഴിഞ്ഞ രണ്ടുമൂന്നു ദിവസങ്ങളിലായി സോഷ്യൽ മീഡിയയിൽ തിളങ്ങി നിൽക്കുകയാണ് മോഹൻലാൽ. രാജസ്ഥാനിലെ ജയ്സൽമേറിൽ നിന്നുള്ള താരത്തിന്റെ ചിത്രങ്ങൾ സോഷ്യൽ മീഡിയയിൽ വൈറൽ ആയതിന് പിന്നാലെയാണ് നൃത്ത വീഡിയോയും ഇപ്പോൾ എത്തിയിരിക്കുന്നത്. ബുധനാഴ്ച കരൺ ജോഹറിന് ഒപ്പമുള്ള ഒരു ചിത്രവും മോഹൻലാൽ ഇൻസ്റ്റാഗ്രാമിൽ പങ്കു വെച്ചിരുന്നു. കരണിനൊപ്പം ചാർട്ടഡ് വിമാനത്തിൽ ഇരുവരും ഒന്നിച്ച് യാത്ര ചെയ്തുവെന്നും റിപ്പോർട്ടുകൾ പുറത്തുവന്നിരുന്നു. അപ്പോഴും മോഹൻലാലും പൃഥ്വിരാജും അക്ഷയകുമാറും ഒന്നിച്ചെത്തിയ ഈ ആഘോഷവേള ഏതാണെന്ന് മനസ്സിലാകാതെ ഇരിക്കുകയാണ് ആരാധകർ. നിരവധി പേർ വീഡിയോയ്ക്ക് താഴെ കമന്റുകളുമായി എത്തുന്നുണ്ട്.