മനുഷ്യനെ ദേഷ്യം പിടിപ്പിക്കാനായിട്ട്..!! ഞാൻ ഇനി ഇവിടെ നിന്നാൽ ശരിയാകില്ല; അച്ഛന്റെ ചോദ്യവും കൊള്ളാം മകളുടെ ഉത്തരവും കൊള്ളാം | Akkumol And Appa latest Video Viral

Akkumol And Appa latest Video Viral : സാധാരണ മാതാപിതാക്കൾ മക്കളെ വഴക്കുപറയാറുണ്ട്. എന്നാൽ വില്ലന്മാരായ ചില കുഞ്ഞന്മാർ മാതാപിതാക്കൾക്ക് തിരിച്ചു ചില പണി കൊടുക്കാറുണ്ട്. ഇങ്ങനെ ഒരു പണി കൊടുത്ത് ഇൻസ്റ്റാഗ്രാമിൽ വൈറലാകുകയാണ് അക്കു എന്ന കൊച്ചു മിടുക്കി. കുഞ്ഞിമോനും മക്കളും എന്ന മക്കളുടെയും അച്ഛന്റെയും ഇൻസ്റ്റാഗ്രാമിലൂടെയാണ് വീഡിയോ പുറത്ത് വന്നിരിക്കുന്നത്. ഇതിനോടകം

തന്നെ മികച്ച സാമൂഹിക ശ്രദ്ധ നേടാൻ വീഡിയോക്ക് സാധിച്ചു. കുഞ്ഞിമോനും മക്കളുടെയും റീൽസ് സീരീസിലെ 108 ആമത് എപ്പിസോഡ്ണിത്. ഈ സീരിസിന് സോഷ്യൽ മീഡിയയിൽ വലിയ ജന സമ്മതിയാണ്. വലിയ ഒരു പ്രേക്ഷക സമൂഹം ഓരോ എപ്പിസോഡിനും ആകാംശയോടെ കാത്തിരിക്കുകയാണ് എന്നത് കമന്റ്സിൽ കാണാൻ കഴിയും. ആകാശത്തിന് നടുവിലുള്ള ഒരു മാവിൽ നിന്ന് എങ്ങനെ മാങ്ങ പറിക്കാമെന്നു അപ്പൻ ചോദിക്കുമ്പോൾ, കുസൃതി

അക്കു ചിറകുകൾക്കൊണ്ട് പറന്നു പറിക്കുമെന്ന് മറുപടി പറയുന്നു. അപ്പോൾ അക്കുവിനെ ഒന്ന് ചൊടിപ്പിക്കാൻ നിന്റെ അപ്പൻ ചിറക് കൊണ്ടുത്തരുമോ എന്ന് തിരിച്ച് ചോദിക്കുന്നു. ഇതിലേറ്റവും രസകരമായ കാര്യം ഈ പറയുന്ന അപ്പൻ തന്നെയാണ് ‘നിന്റെ അപ്പനെന്ന് ‘സ്വയം വിളിക്കുന്നത്. ഇത് കേട്ട് നമ്മുടെ അക്കു നല്ലോണം ഒന്ന് കുലുങ്ങുന്നു. “പിന്നെ ആകാശത്തു മാവ് അപ്പന്റെ അപ്പൻ വന്നു നട്ടിരിക്കുന്നോ ”എന്ന് നമ്മുടെ കുസൃതി തിരിച്ച് പറയുന്നു. ഈ രംഗം

ആരിലും ചിരി ഉണർത്തും. ഇതിനേക്കാൾ രസം അടുത്ത് കിടന്നുറങ്ങുന്ന അപ്പൂപ്പന്റെ ഞെട്ടി ഉണരലാണ്. അപ്പനെയും അപ്പാപ്പനെയുമൊക്കെ ആ കൊച്ചിനെ കൊണ്ട് വിളിപ്പിച്ചപ്പോൾ സമാധാനമായതുകൊണ്ടാവും നമ്മുടെ അക്കുവിന്റെ അപ്പന്റെ മുഖത്തെ ചളിപ്പൊന്നു കാണണം. കുട്ടികളോട് വെറുതെ മെക്കിട്ട് കേറിയാൽ ഇങ്ങിനിക്കും എന്ന അപ്പൂപ്പന്റെ താക്കീതും കൊണ്ടാണ് വീഡിയോ അവസാനിപ്പിക്കുന്നത്.