അമ്മിണി അമ്മക്കൊപ്പം ഓണം കളറാക്കി മാരാർ.!! അഖിൽ മാരാറിൻ്റെ തിരുവോണദിന ഫാമിലി വീഡിയോ കണ്ടോ ? | Akhil Maarar onam celebration video

Akhil Maarar onam celebration video : ബിഗ്ബോസ് മലയാളം പ്രേക്ഷകർക്ക് സുപരിചിതവും, പ്രിയങ്കരനുമായ താരമാണ് അഖിൽമാരാർ. മലയാളി പ്രേക്ഷകരുടെ ബിഗ്ബോസ് സീസൺ 5 ലെ പ്രിയങ്കരനായ കണ്ടസ്റ്റൻ്റായിരുന്നു അഖിൽ മാരാർ. പിന്നീട് പ്രേക്ഷകർ ചേർന്ന് അഖിലിന് വിജയകിരീടം നൽകുകയും ചെയ്തു. ബിഗ്ബോസിൽ എത്തുന്നതിന് മുൻപ്

തന്നെ സംവിധാന രംഗത്തേക്ക് കാലെടുത്തു വച്ച വ്യക്തിയാണ് അഖിൽ. ആദ്യം അസിസ്റ്റൻറ് ഡയറക്ടറായിട്ടായിരുന്നു അഖിലിൻ്റെ അരങ്ങേറ്റം. പിന്നീട് ജോജു ജോർജ് നായകനായി അഭിനയിച്ച ‘ഒരു താത്വിക അവലോകനം’ എന്ന ചിത്രത്തിലായിരുന്നു മാരാർ സംവിധാന രംഗത്ത് കാലെടുത്ത് വച്ചത്. മലയാളികൾ ഇന്നലെയായിരുന്നു തിരുവോണം ആഘോഷിച്ചത്. പ്രേക്ഷകരുടെ പ്രിയതാരങ്ങളുടെ ഓണാഘോഷ വീഡിയോകൾ സോഷ്യൽ മീഡിയയിൽ

വൈറലായിരുന്നു. ഇപ്പോഴിതാ അഖിൽ മാരാർ തൻ്റെ ഓണ വിശേഷം പങ്കുവച്ചിരിക്കുകയാണ്. ഭാര്യയെയും മക്കളെയും കൂട്ടി ഓണ ദിവസം സ്വന്തം അച്ഛൻ്റെയും അമ്മയുടെയും അടുത്ത് പോവുകയാണ് മാരാരും കുടുംബവും. പട്ടുപാവാടയും ഗ്രീൻ കളർ ബ്ലൗസുമായിരുന്നു കുട്ടികളുടെ വിശേഷം. ഭാര്യ ഓണപ്പുടവയൊക്കെ ധരിച്ചായിരുന്നു ഉണ്ടായിരുന്നത്. പിറകിൽ സാവധാനം നടന്നു വരുന്ന ഭാര്യയെ പെട്ടെന്ന് വാടീ എന്ന് അഖിൽ പറയുന്നുണ്ട്. വീട്ടിൽ എത്തിയപ്പോൾ അഖിലിൻ്റെ അമ്മ മുറ്റത്ത്

വസ്ത്രങ്ങൾ കഴുകി ഇടുകയായിരുന്നു. ഓണമായിട്ടും നിങ്ങൾ ഇതാണോ ചെയ്യുന്നതെന്ന് പറയുകയാണ് അഖിൽ.ഉടൻ തന്നെ അകത്ത് കയറി അച്ഛനോടും അമ്മയോടും എല്ലാവരോടും ഓണാശംസകൾ പറയാൻ പറയുകയായിരുന്നു.എല്ലാവരും ചേർന്ന് പ്രേക്ഷകർക്ക് ഓണം ആശംസിക്കുകയും ചെയ്തു. പിന്നീട് അമ്മമ്മയെ കുറിച്ച് അഖിൽ അന്വേഷിച്ചപ്പോൾ പൂജയിലാണെന്ന് പറയുകയാണ് അമ്മ. അഖിലിൻ്റെ കുടുംബമൊക്കെ പ്രേക്ഷകർക്ക് ഇപ്പോൾ സുപരിചിതമാണ്. പ്രിയതാരത്തിൻ്റെ വീഡിയോയ്ക്ക് താഴെ നിരവധിആരാധകരാണ് ഓണാശംസകളുമായി എത്തിയിരിക്കുന്നത്.