അകാലനിര മാറ്റി മുടി തഴച്ചു നീണ്ടു വളരാനും മുടി കറുപ്പിക്കാനും എന്ന ഇങ്ങനെ കാച്ചി നോക്കൂ.!!

പണ്ടുകാലത്ത് 50 വയസ്സിനൊക്കെ ശേഷമായിരുന്നു മുടി നരച്ചിരുന്നത്. എന്നാൽ ഇന്ന് അതല്ല ചെറിയ കുട്ടികളുടെ മുടി വരെ നരച്ചിരിക്കുന്നത് കാണാം. കാലാവസ്ഥ വ്യതിയാനം, അന്തരീക്ഷ മലിനീകരണം, ഭക്ഷണ രീതി ഇവയൊക്കെ ഇതിൻറെ കാരണങ്ങളാണ്.

അകാലനിര മാറുന്നതിനുള്ള എണ്ണ കാച്ചാൻ ആവശ്യമുള്ള സാധനങ്ങൾ വെളിച്ചെണ്ണ, ഉണക്കനെല്ലിക്ക തുടങ്ങിയവയാണ്. നെല്ലിക്ക വെയിലത്ത് നേരത്തെ തന്നെ ഉണക്കിയെടുത്തു വെക്കുക. എണ്ണ കാച്ചാൻ ഏറ്റവും നല്ലത് ഇരുമ്പിൻറെ ചട്ടിയാണ്.

ചട്ടിയിൽ വെളിച്ചെണ്ണ ഒഴിച്ച് അതിലേക്ക് നെല്ലിക്കയും ഇട്ട് നല്ലതുപോലെ കാച്ചുക. ഇതിലേക്ക് വേണമെങ്കിൽ ഉലുവ പൊടിച്ച് ചേർക്കാവുന്നതാണ്. ഏകദേശം ഒരു പത്തുമിനിറ്റ് കഴിഞ്ഞാൽ കുമിളകൾ വരുന്നത് കാണാം. ഈ സമയത്ത് തീ ഓഫ് ചെയ്യുക.

ഇത് അരിച്ച് ഉപയോഗിക്കാവുന്നതാണ്. എങ്ങനെയാണ് എണ്ണ തയ്യാറാക്കുന്നതെന്ന് വിശദമായി വീഡിയോയിൽ കാണിച്ചുതരുന്നുണ്ട്. ഈ വീഡിയോ എല്ലാവർക്കും ഉപകാരപ്രദമാകുമെന്ന് കരുതുന്നു. വീഡിയോ ഇഷ്ടമായാൽ ലൈക്ക് ചെയ്യാനും ഷെയർ ചെയ്യാനും മറക്കരുത്. credit : Miss Priya Channel