കൂട്ടായ് എത്തിയിട്ട് 9 വർഷം.!! കുരുവികൾ പറക്കുകയാണ്; വിവാഹ വാർഷിക വിശേഷങ്ങൾ ആരാധകരുമായി പങ്കുവെച്ച് പ്രിയ താരം അജു വർഗീസ് | Aju Varghese wedding anniversary latest news
Aju Varghese wedding anniversary latest news malayalam : നിരവധി മലയാള സിനിമകളിലൂടെ പ്രേക്ഷകഹൃദയങ്ങളിൽ ഇടം നേടിയ താരമാണ് അജു വർഗീസ്. വിനീത് ശ്രീനിവാസൻ സംവിധാനം ചെയ്ത മലർവാടി ആർട്സ് ക്ലബ് എന്ന ചിത്രത്തിലൂടെയാണ് താരം സിനിമയിലേക്ക് കടന്നു വരുന്നത്. ഈ കാലയളവുകൊണ്ട് 125 ൽ അധികം ചിത്രങ്ങളിലാണ് താരം വേഷമിട്ടത്. അഭിനയിച്ച കഥാപാത്രങ്ങൾ അത്രയും മികവുറ്റതാക്കാൻ താരത്തിന് സാധിച്ചിട്ടുണ്ട്.
കോമഡി കഥാപാത്രങ്ങൾ ചെയ്യുന്നതിന് ഒരു പ്രത്യേക കഴിവ് തന്നെ അജു വർഗീസിനുണ്ട്. വ്യത്യസ്തമായ അഭിനയ ശൈലിയും പ്രേക്ഷകരിലേക്ക് അജു വർഗീസ് എന്ന വ്യക്തിയുടെ സ്ഥാനമുറപ്പിക്കാൻ ഇടയാക്കി. ധ്യാൻ ശ്രീനിവാസൻ, വിശാഖ് സുബ്രഹ്മണ്യം എന്നിവരോടൊപ്പം ഫെന്റാസ്റ്റിക് ഫിലിംസ് എന്ന കമ്പനിയുടെ ഉടമ കൂടിയാണ് ഇദ്ദേഹം. സിനിമ മേഖലയിൽ എന്നപോലെ തന്നെ സോഷ്യൽ മീഡിയയിലും വളരെയധികം സജീവ സാന്നിധ്യമാണ് അജു വർഗീസ്. തന്റെ

എല്ലാ വിശേഷങ്ങളും താരം ആരാധകരുമായി പങ്കിടാൻ മടി കാണിക്കാറില്ല. താരം പങ്കുവെക്കുന്ന ഓരോ ചിത്രങ്ങളും വളരെ പെട്ടന്നാണ് സമൂഹമാധ്യമങ്ങളിൽ ഇടം നേടാറുള്ളത്. 2014ലാണ് താരത്തിന്റെ വിവാഹം നടന്നത്. അഗസ്റ്റിന ആണ് താരത്തിന്റെ പങ്കാളി. സമൂഹ മാധ്യമങ്ങളിൽ അജു വർഗീസ് പങ്കുവെച്ച ചിത്രങ്ങളിലൂടെയും വീഡിയോകളിലൂടെയും അഗസ്റ്റിനെയും പ്രേക്ഷകർക്ക് സുപരിചിതമാണ്. ഇവർക്ക് നാലു മക്കളാണ്. ഇപ്പോഴിതാ താരം തന്നെ സോഷ്യൽ
മീഡിയയിലൂടെ ജനങ്ങൾക്കായി പങ്കിട്ടിരിക്കുന്നത് മറ്റൊരു വാർത്തയാണ്. അതായത് തന്റെ പങ്കാളിയോടൊപ്പം സന്തോഷകരമായ ദാമ്പത്യം തുടങ്ങിയിട്ട് 9 വർഷമായിരിക്കുന്നു എന്നതാണ് താരം പങ്കു വയ്ക്കുന്ന വിവരം. അജു വർഗീസിന്റെ വെഡിങ് ആനിവേഴ്സറിയുമായി അനുബന്ധിച്ച് പങ്കുവെച്ച ചിത്രമാണിത്. ചിത്രത്തിന് താഴെയായി താരം ഇങ്ങനെ കുറിച്ചിരിക്കുന്നു. ‘കടൽ കാണാ കടലല മേലെ മോഹത്തിൻ കുരുവി പറന്നു’ പറക്കാൻ തുടങ്ങിയിട്ട് 9 വർഷം. ഹാപ്പി വെഡിങ് ആനിവേഴ്സറി. ഇതിനു താഴെ നിരവധി സംവിധായകരും, താരങ്ങളും, ആരാധകരും ആശംസകൾ രേഖപ്പെടുത്തിയിട്ടുണ്ട്.