യുവ നടി അഹാന കൃഷ്ണയുടെ ഫിറ്റ്‌നസിന്റെ വിജയ രഹസ്യം.. വീഡിയോ വൈറൽ.!!

തടിച്ച ശരീരവും ഉന്തിയ വയറും മലയാളികളുടെ ലക്ഷണമാണ്. ചിട്ടയായ ജീവിതശൈലിയും ഭക്ഷണക്രമവും വ്യായാമവും ഇല്ലാത്തതുതന്നെയാണ് ഇതിനു കാരണം. നടീനടൻമാരുടെ ഫിറ്റ്നസും വർക്കൗട്ട് രീതികളുമാണ് അവരുടെ ആരോഗ്യത്തിനും സൗന്ദര്യത്തിനും അടിസ്ഥാനം. എന്നാൽ ശരീര സൗന്ദര്യം എന്നത് തെന്നിന്ത്യൻ നടികളുടെയോ ബോളിവുഡ് താരങ്ങളുടെയോ കുത്തകയല്ല എന്ന് തെളിയിക്കുകയാണ് യുവനടി അഹാന കൃഷ്ണ…

ഞാന്‍ സ്റ്റീവ് ലോപസ്, ലൂക്ക, ഞണ്ടുകളുടെ നാട്ടില്‍ ഒരു ഇടവേള തുടങ്ങി ചുരുക്കം ചില ചിത്രങ്ങളിലൂടെയാണ് നടി പ്രേക്ഷക മനസിൽ ഇടം പിടിച്ചത്. കൃത്യമായും ചിട്ടയോടുള്ള വ്യായാമമാണ് വിജയത്തിന്റെ രഹസ്യം. ചെറിയ ചെറിയ വർക്കൗട്ടുകൾ ചെയ്യുന്നത് ശരീരത്തിന്റെ വടിവ് നിലനിർത്താനാകുമെന്നും ഫിറ്റ്നസിന്റെ കാര്യത്തിൽ താൻ സ്ഥിരോത്സാഹിയാണെന്നും അത് കോംപ്രമൈസ് ചെയ്യാറില്ലന്നും അഹന പറയുന്നു.

കഴിഞ്ഞ ദിവസം തന്റെ ഇന്‍സ്റ്റാഗ്രാമില്‍ പങ്കുവച്ച വര്‍ക്ക് ഔട്ട് വിഡിയോയിലൂടെയും ഈ സന്ദേശം തന്നെയാണ് താരം നൽകുന്നത്. ഡംബെല്ലുകള്‍ ഉപയോഗിച്ചുള്ള വെയ്റ്റ് ട്രെയിനിങ്ങും സ്‌ട്രെച്ചിങ് വ്യായാമങ്ങളും പ്ലാങ്കും എല്ലാം ഉള്‍പ്പെടുന്നതായിരുന്നു വീഡിയോ.. തന്റെ ഫിറ്റ്നസ് കോച്ച് തുളസീധരന്റെ നേതൃത്വത്തിലാണ് വർക്കൗട്ടുകൾ ചെയ്യാറ്. ഒന്നര മണിക്കൂർ എങ്കിലും ദിവസവും വ്യായാമത്തിനായി താൻ മാറ്റി വയ്ക്കാറുണ്ട്.

ഹുല ഹൂപ്‌സ് ചെയ്യാന്‍ ഇഷ്ടപ്പെടുന്ന അഹാന ഇതിന്റെ വിഡിയോകളും സമൂഹ മാധ്യമങ്ങളില്‍ പങ്കുവയ്ക്കാറുണ്ട്. ഭക്ഷണകാര്യത്തിൽ ഉള്ള ശ്രദ്ധയും കൂടിയാണ് തന്റെ ആരോഗ്യത്തിന്റെ രഹസ്യം. വീടിനുള്ളിൽ തന്നെ ജിം സെറ്റ് ചെയ്തതിനാൽ വർക്കൗട്ടുകൾ എല്ലാം വീട്ടിൽ തന്നെ ചെയ്യാനാകും. അച്ഛൻ കൃഷ്ണകുമാറും സഹോദരിമാരായ ദിയയും ഇഷാനീയും എല്ലാം തന്നെപ്പോലെ തന്നെ ആരോഗ്യത്തിന്റെ കാര്യത്തിൽ ഏറെ ശ്രദ്ധിക്കാറുണ്ടെന്നും താരം കൂട്ടിചേർത്തു.

Job Vacancies In Dubai We would like to show you notifications for the latest news and updates.
Dismiss
Allow Notifications