പ്രിയ താരം സനുഷ സന്തോഷ് പുതിയ ജീവിതത്തിലേക്ക്..!! ആരാധകർ കാത്തിരുന്ന സന്തോഷ വാർത്ത അറിയിച്ച് താരം; ആശംസകളുമായി താരങ്ങളും ആരാധകരും | Actress Sanusha Santhosh share Happy News entertainment news

Actress Sanusha Santhosh share Happy News entertainment news : കുട്ടിക്കാലം മുതൽ സിനിമാ മേഖലയിൽ തിളങ്ങി നിന്ന താരമാണ് സനുഷ സന്തോഷ്. അഞ്ചാമത്തെ വയസിൽ ദാദാസാഹിബ് എന്ന സിനിമയിലൂടെ ആയിരുന്നു സനുഷയുടെ സിനിമയിലേക്കുള്ള അരങ്ങേറ്റം. പിന്നീട് നിരവധി സിനിമകളിൽ നായികമാരുടെ കുട്ടിക്കാലമായും, മെയിൻ കാരക്ടറായും,

സൂപ്പർ നായകന്മാരുടെ മകളായും അഭിനയിക്കുകയുണ്ടായി. തുടർന്ന് മിസ്റ്റർ മരുമകൻ എന്ന ചിത്രത്തിലൂടെ ദിലീപിൻ്റെ നായികയായി.മലയാളത്തിൽ മാത്രമല്ല തമിഴിലും താരം തൻ്റെ കഴിവ് തെളിയിച്ച ഒരു നടിയാണ്. അലക്സ് പാണ്ഡ്യൻ എന്ന ചിത്രത്തിൽ കാർത്തികിൻ്റെ നായികയായാണ് അഭിനയിച്ചത്. പിന്നീട് സനുഷയെ സിനിമകളിൽ അധികം കണ്ടില്ല. 3 വർഷത്തിനു ശേഷം വീണ്ടും ബിഗ് സ്ക്രീനുകളിൽ വന്ന താരം താൻ സിനിമയിൽ നിന്ന് വിട്ടു നിന്നതിൻ്റെ കാര്യവും

പ്രേക്ഷകരുമായി പങ്കു വയ്ക്കുകയുണ്ടായി. ഡിപ്രഷൻ വന്ന് ചികിത്സയിലായതിനാലാണ് സിനിമയിൽ നിന്ന് വിട്ടു നിന്നതെന്നാണ് താരം വ്യക്തമാക്കിയത്. സോഷ്യൽ മീഡിയയിൽ അത്ര സജീവമല്ലെങ്കിലും താരം പങ്കുവയ്ക്കുന്ന വാർത്തകൾ പെട്ടെന്ന് തന്നെ വൈറലായി മാറാറുണ്ട്. ഇപ്പോഴിതാ താരം പങ്കുവെച്ച ഒരു പോസ്റ്റാണ് വൈറലായി മാറുന്നത്. ‘ജലധാര പമ്പ് സെറ്റ് സിൻസ് 1962’ എന്ന ചിത്രത്തിൻ്റെ ഫസ്റ്റ് ലുക്ക് പോസ്റ്ററും, ട്രെയിലർ വീഡിയോയുമാണ് താരം പങ്കുവച്ചിരിക്കുന്നത്.

ഉർവ്വശിയും ഇന്ദ്രൻസും പ്രധാന കഥാപാത്രമായി എത്തുന്ന ചിത്രത്തിൽ ഉർവ്വശിയുടെ മകളുടെ വേഷമാണ് സനുഷ ചെയ്യുന്നത്. 2022 ജൂലൈയിൽ ആയിരുന്നു ചിത്രത്തിൻ്റെ ഷൂട്ടിംഗ് ആരംഭിച്ചത്. ആ സമയത്ത് ഉർവ്വശിയുമൊത്തുള്ള ഷൂട്ടിംഗ് ലൊക്കേഷനിലെ ഫോട്ടോ താരത്തിൻ്റെ ഇൻസ്റ്റാഗ്രാം അക്കൗണ്ടിൽ പങ്കുവയ്ക്കുകയുണ്ടായിരുന്നു. ഇപ്പോഴിതാ ആ ചിത്രത്തിൻ്റെ ട്രെയ്ലർ കൂടി താരം പങ്കുവച്ചിരിക്കുകയാണ്. കുറച്ച് കാലങ്ങൾക്ക് ശേഷം മലയാളികളുടെ കുഞ്ഞ് സനുഷയെ വീണ്ടും കണ്ടതിൻ്റെ സന്തോഷത്തിലാണ് പ്രേക്ഷകർ. ആഷിഷ് ചിന്നപ്പയാണ് ചിത്രം സംവിധാനം ചെയ്യുന്നത്.