കണ്ണനെ കാണാൻ ഓടിയെത്തി മലയാളികളുടെ സ്വന്തം ബാലാമണി..!! അന്നും എന്നും ഗുരുവായൂർ അപ്പൻ താരത്തിന്റെ കൂടെ തന്നെ | Actress Navya Nair at Guruvayoor temple

നവ്യാനായർ എന്ന മലയാളത്തിന്റെ സ്വന്തം നായികയെ അറിയാത്ത മലയാളികൾ ഇല്ല. മലയാളത്തിൽ മാത്രമല്ല തമിഴ്, കന്നഡ ഭാഷകളിലും താരം അഭിനയിച്ചിട്ടുണ്ട്. നന്ദനം എന്ന സിനിമയിലെ ബാലാമണി എന്ന കഥാപാത്രമാണ് നവ്യ നായരെ ആലോചിക്കുമ്പോൾ ആദ്യം പ്രേക്ഷകരുടെ മനസ്സിലേക്ക് കടന്നുവരുന്നത്. സ്വന്തം ഹൃദയത്തിൽ നിന്ന് തന്നെയാണ് താൻ ആ

കഥാപാത്രം ചെയ്തത് എന്ന് നിരവധി തവണ നവ്യ നായർ തന്റെ ആരാധകരോട് പറഞ്ഞിട്ടുണ്ട്. കുട്ടിക്കാലം മുതൽ തന്നെ താനൊരു കൃഷ്ണഭക്തയാണെന്നും ഇന്നും താനത് തുടർന്നു പോരുകയാണെന്നും താരം പറഞ്ഞിരുന്നു. അതുകൊണ്ടുതന്നെ ഗുരുവായൂർ ക്ഷേത്രത്തിൽ പലപ്പോഴും സന്ദർശനം നടത്താറുമുണ്ട് താരം. ഇതിനോടകം തന്നെ നിരവധി തവണയാണ് ഗുരുവായൂർ അമ്പലത്തിൽ നവ്യ തൊഴാൻ എത്തുന്ന വാർത്തകൾ

സമൂഹമാധ്യമങ്ങളിൽ ശ്രദ്ധ നേടുന്നത്. ഇപ്പോഴിതാ വീണ്ടും ആ തിരുസന്നിധിയിൽ തൊഴാൻ എത്തിയ താരത്തിന്റെ ദൃശ്യങ്ങളാണ് സോഷ്യൽ മീഡിയയിൽ വൈറലാകുന്നത്. വയലറ്റ് നിറത്തിലുള്ള സാരിയുടുത്ത് , നെറ്റിയിൽ ചന്ദനക്കുറി അണിഞ്ഞ്, മുല്ലപ്പൂ ചൂടി ഒരു നാടൻ വേഷത്തിലാണ് താരം എത്തിയിരിക്കുന്നത്. യാതൊരുവിധ താര ജാഡയോ പ്രൗഢിയോ താരത്തിന് ഇല്ല.നിരവധി ആരാധകരാണ് വീഡിയോയ്ക്ക് താഴെ

കമന്റുകളുമായി എത്തുന്നത്. തന്റെ ആരാധകരെ എന്നും തന്നോട് ചേർത്തുനിർത്തുന്ന പ്രകൃതമാണ് ഇവരുടെത്. അഭിനയത്രി എന്നത് മാത്രമല്ല നല്ലൊരു നർത്തകി കൂടിയാണ് നവ്യ. വിവാഹശേഷം സിനിമയിൽ താരം സജീവമായിരുന്നില്ല. എന്നാൽ പിന്നീട് ഒരുത്തി എന്ന സിനിമയിലൂടെ മലയാളത്തിലേക്ക് വൻ തിരിച്ചുവരവ് നടത്തുകയും ചെയ്തിരുന്നു. ഇപ്പോൾ നിരവധി റിയാലിറ്റി ഷോകളുടെയും ടിവി ഷോകളുടെയും ഭാഗമാണ് താരം. 2001 ൽ ഇഷ്ടമെന്ന സിനിമയിൽ ദിലീപിന്റെ നായികയായി അഭിനയിച്ചു കൊണ്ടാണ് സിനിമാലോകത്തേക്ക് കടന്നുവരുന്നത്. പിന്നീട് നിരവധി സിനിമകളിൽ ദിലീപിന്റെ നായികയായി വേഷമിടുകയും ചെയ്തിരുന്നു.2002ലാണ് നന്ദനം എന്ന ചിത്രത്തിൽ താരം അഭിനയിക്കുന്നത്. ഈ ചിത്രത്തിലെ അഭിനയത്തിന് മികച്ച നടിക്കുള്ള 2002ലെ കേരള സംസ്ഥാന ചലച്ചിത്ര താരം കരസ്ഥമാക്കിയിരുന്നു.