കുടുംബത്തിലേക്ക് പുതിയൊരു അതിഥി കൂടി.!! പുതിയ നേട്ടവുമായി പ്രണയവിലാസം നായിക.!! ആശംസകളുമായി ആരാധകർ | Actress Mamitha Baiju Bought New Car viral news

Actress Mamitha Baiju Bought New Car viral news : ചെറിയ വേഷങ്ങളിലൂടെ എത്തിയ വളരെ പെട്ടെന്ന് മലയാളികൾക്ക് പ്രിയങ്കരിയായി മാറിയ താരമാണ് മമിത ബൈജു. അഭിനയം, ഡാൻസ് എന്നിവയ്ക്കൊപ്പം ഡ്രൈവിങ്ങും ജീവിതത്തിൽ വളരെയധികം ഇഷ്ടപ്പെടുന്ന താരം സൂപ്പർ ശരണ്യ, പ്രണയവിലാസം എന്നീ സൂപ്പർ ഹിറ്റ് ചിത്രങ്ങൾക്ക് ശേഷം പല പരിപാടികളിലും

എത്തിയത് സ്വന്തമായി വാഹനം ഓടിച്ചുതന്നെയാണ്. അതുകൊണ്ടുതന്നെ മമിതയ്ക്ക് ഡ്രൈവിങ്ങിനോടുള്ള പ്രിയം ഇതിനോടകം ആളുകൾക്ക് മനസ്സിലായ കാര്യമാണ്. കഴിഞ്ഞ മെയിൽ ഫോക്സ് വാഗൺ ടൈഗൂൺ സ്വന്തമാക്കിയ താരം ഇപ്പോൾ ഏറ്റവും പുതിയ വാഹനം നേടിയെടുത്തതിന്റെ സന്തോഷമാണ് ആളുകളിലേക്ക് എത്തിച്ചിരിക്കുന്നത്. രാമചന്ദ്രബോസ് ആൻഡ് കോ എന്ന ചിത്രത്തിലാണ് താരം ഏറ്റവും ഒടുവിലായി പ്രത്യക്ഷപ്പെട്ടത്.

ഈ ചിത്രത്തിൻറെ റിലീസിന് പിന്നാലെ മാരുതിയുടെ ലൈഫ് സ്റ്റൈൽ ഓഫ്റോഡ് മോഡലായ ജിംനി വാങ്ങിയതിന്റെ സന്തോഷം താരത്തിന്റെ പിതാവ് ഡോക്ടർ ബൈജു ആണ് അദ്ദേഹത്തിൻറെ ഇൻസ്റ്റഗ്രാം പേജിലൂടെ ആളുകളിലേക്ക് എത്തിച്ചിരിക്കുന്നത്. ഏത് ദുർഘടം പിടിച്ച വഴിയും അനായാസം തരണം ചെയ്ത് മുന്നോട്ടു പോകാനുള്ള ജിംനിയുടെ ഏത് വേരിയന്റാണ് താരം സ്വന്തമാക്കിയിരിക്കുന്നത് എന്ന് ഇതുവരെ വ്യക്തമായിട്ടില്ലെങ്കിലും എല്ലാവരെയും ആകർഷിക്കുന്ന കൈറ്റ് യെല്ലോ എന്ന ഷെയ്ഡാണ് താരം തന്റെ ഗ്യാരേജിൽ എത്തിച്ചിരിക്കുന്നത്

12.74 ലക്ഷത്തിൽ തുടങ്ങി 15 ലക്ഷം രൂപ വിലവരുന്നതാണ് ജിംനിയുടെ ഷോറൂം വില.അച്ഛനും അമ്മയ്ക്കും സഹോദരനും ഒപ്പം എത്തിയാണ് താരം ഷോറൂമിൽ നിന്ന് വാഹനം സ്വന്തമാക്കിയിരിക്കുന്നത്. തുടർന്ന് വാഹനത്തിൻറെ ചിത്രങ്ങളും കുടുംബസമേതം ഉള്ള ചിത്രങ്ങളും ഒക്കെ സോഷ്യൽ മീഡിയയിൽ നിറഞ്ഞു കഴിഞ്ഞു. നിരവധി പേരാണ് താരത്തിന് ആശംസയുമായി രംഗത്തെത്തിയിരിക്കുന്നത്. എട്ടാം ക്ലാസ് മുതൽ ഡ്രൈവിംഗ് പഠിച്ച് തുടങ്ങിയ മമിതയുടെ ഡ്രൈവിംഗ് ഗുരു തന്റെ പിതാവ് തന്നെയാണെന്ന് മുൻപേ താരം വ്യക്തമാക്കിയിരുന്നു. നന്നായി ചെറുപ്പത്തിൽ തന്നെ ഡ്രൈവിംഗ് പഠിച്ചതുകൊണ്ട് താരത്തിന് ഡ്രൈവിങ്ങിൽ ഉള്ള കഴിവ് എത്രത്തോളം ഉണ്ടെന്ന് മനസ്സിലാക്കാവുന്നതേയുള്ളൂ.