ഒരു ചോക്ലേറ്റിനുവേണ്ടി തല്ലു പിടിക്കുന്ന ജോമോളെയും അമ്മയെയും വീഡിയോയിൽ പകർത്തി നിരഞ്ജന.. വർഷങ്ങൾക്കിപ്പുറവും നിറത്തിലെ വർഷക്ക് ഒരു മാറ്റവും ഇല്ല എന്ന് ആരാധകർ Actress jomol-with amma viral video

സിനിമയിൽ അത്ര സജീവമല്ലെങ്കിലും മലയാളികളുടെ എക്കാലത്തെയും പ്രിയ താരസുന്ദരിമാരിൽ ഒരാളാണ് ജോമോൾ. ഒരു വടക്കൻ വീരഗാഥ എന്ന ചിത്രത്തിലൂടെ ബാലതാരമായി അരങ്ങേറ്റം കുറിച്ച ജോമോൾ പിന്നീട് നായികയായും സഹനടിയുമായും ഒക്കെ നിരവധി സിനിമകളുടെ ഭാഗമായി. പഞ്ചാബി ഹൗസ്, മയിൽപ്പീലിക്കാവ്, നിറം തുടങ്ങിയ ഹിറ്റ് ചിത്രങ്ങളിൽ ജോമോൾ ചെയ്ത കഥാപാത്രം ഇന്നും മലയാളികൾ മറന്നിട്ടില്ല.

വിവാഹത്തോടെ സിനിമയിൽ നിന്നും ഇടവേള എടുത്ത താരം സോഷ്യൽ മീഡിയയിലെ സജീവ സാന്നിധ്യമാണ്. ജോമോളുടെ ഒരു പുത്തൻ വീഡിയോ ആണ് സോഷ്യൽ മീഡിയയിൽ ഇപ്പോൾ വൈറലാകുന്നത് വീഡിയോ പങ്കുവെച്ചിരിക്കുന്നത്. യുവനടി ആയ നിരഞ്ജനയാണ്. ലോഹം, പുത്തൻപണം, സൈറ ബാനു തുടങ്ങിയ സിനിമകളിലൂടെ പ്രേക്ഷകരുടെ ശ്രദ്ധേയയായ യുവനടിയാണ് നിരഞ്​ജന. തന്റെ അമ്മയുമായി ചോക്ലേറ്റിന് തല്ലുകൂടുന്ന

നടി ജോമോളിന്റെ വീഡിയോ നിരഞ്ജന പങ്കുവച്ചതിന് പിന്നാലെ വീഡിയോ സോഷ്യൽ മീഡിയയിൽ വൈറലാകുകയും ചെയ്തു. കാലമെത്ര മുന്നോട്ട് പോയിട്ടും ജോമോളുടെ കുട്ടിത്തത്തിന് ഒരു മാറ്റവും ഇല്ല എന്നാണ് വീഡിയോ കണ്ട ആരാധകർ വ്യക്തമാക്കുന്നത്. ഇപ്പോൾ പുറത്തുവന്ന വീഡിയോ അത് ഒന്നുകൂടി ഉറപ്പിക്കുന്നതാണ്. നടി നിരഞ്ജന അനൂപ് തന്നെ ആണ് വീഡിയോ സോഷ്യൽ മീഡിയ പേജ് വഴി പങ്കുവെച്ചിരിയ്ക്കുന്നത്.

നിരഞ്ജനയുടെ അമ്മയ്ക്കൊപ്പം ഒരു ചോക്ലേറ്റിന് വേണ്ടി തല്ലു കൂടുകയാണ് താരം. വീഡിയോയ്ക്ക് താഴെ നിരവധി കമന്റുകളുമുണ്ട്. ഇതിനിടെ നടി ചെയ്ത കഥാപാത്രങ്ങളും അതിലെ കുസൃതികളെയും ആരാധകർ ഓർക്കുന്നു. വീഡിയോ എന്തായാലും സോഷ്യൽ മീഡിയ ഏറ്റെടുത്ത് കഴിഞ്ഞു. വിവാഹശേഷം സിനിമയിൽ നിന്നും വിട്ടുനിൽക്കുന്ന ജോമാൾ, ജോമോൾ എന്ന പേര് ഉപേക്ഷിച്ച് ഗൗരി എന്ന പേര് സ്വീകരിക്കുകയും. സീരിയലുകളിൽ അഭിനയിക്കുകയും ചെയ്തിരുന്നു.