ലാലാണ് ആ ഫോട്ടോ എനിക്ക് അയച്ച് തന്നത്.. ലാൽ മോതിരം വരെ എനിക്ക് ഊരിത്തരും.!! ലാലേട്ടനോപ്പമുള്ള കെമിസ്ട്രിയെ കുറിച്ച് വാചാലനായി സിദ്ദിഖ് | Actor Siddique About Friendship With Mohanlal

മലയാളി പ്രേക്ഷകരുടെ ഇഷ്ടതാരങ്ങളാണ് സൂപ്പർ സ്റ്റാർമോഹൻലാലും സിദ്ദിഖും. ഈ കൂട്ടുകെട്ടിൽ നിരവധി ചിത്രങ്ങൾ മലയാളികൾക്ക് ലഭിക്കുകയുണ്ടായി. ‘രാവണപ്രഭു’ എന്ന സിനിമയിൽ തുടങ്ങി മോഹൻലാലിൻ്റെ എതിർവശത്തുള്ള കഥാപാത്രമായി എത്തുന്ന കഥാപാത്രമാണ് സിദ്ദിഖ്. ത്രില്ലർ ചിത്രങ്ങൾ മലയാളികൾക്ക് സമ്മാനിച്ച സംവിധായകനായ ജിത്തു ജോസഫിൻ്റെ

പുതിയ ചിത്രമായ നേരിൻ്റെ പ്രൊമോഷൻ വീഡിയോകളാണ് സോഷ്യൽ മീഡിയയിൽ വൈറലായി മാറുന്നത്. ദൃശ്യം, ദൃശ്യം2, ട്വൽത്ത് മാൻ തുടങ്ങിയ ചിത്രങ്ങളിൽ മോഹൻലാലിനെ വച്ചായിരുന്നു ജിത്തു ജോസഫ് എടുത്തത്. ഇപ്പോഴിതാ പുതിയ ത്രില്ലർ ചിത്രമായ നേരും മോഹൻലാലിനെ കേന്ദ്രകഥാപാത്രമാക്കി തന്നെയാണ് സംവിധായകൻ ഒരുക്കിയിരിക്കുന്നത്. നേരിൽ സാറ എന്ന പെൺകുട്ടിക്ക് നീതി വാങ്ങിക്കൊടുക്കാനെത്തുന്ന

അഡ്വക്കേറ്റ് വിജയമോഹനായാണ് മോഹൻലാൽ എത്തുന്നതെങ്കിൽ, പ്രതിയെ രക്ഷിച്ചെടുക്കാൻ വേണ്ടി പ്രതിഭാഗം വക്കീലായാണ് സിദ്ധിഖ് അഡ്വക്കേറ്റ് രാജശേഖരനായി എത്തുന്നത്. മോഹൻലാലിൻ്റെ കൂടെ നിരവധി ചിത്രങ്ങളിൽ അഭിനയിച്ച സിദ്ദിഖിനോട് നേരിൻ്റെ വിശേഷങ്ങളും മോഹൻലാലിനെ കുറിച്ചും ചോദിച്ചപ്പോൾ നിരവധി ചിത്രങ്ങളിൽ കൂടെ അഭിനയിച്ചിട്ടുണ്ടെന്നും, രാവണപ്രഭു തെട്ട് മോഹൻലാലിൻ്റെ

ഓപസിറ്റായിട്ടാണ് എത്തിയിട്ടുള്ളത്. വിജയബാബുവിൻ്റെ ‘ഖൽബിൻ്റെ ‘പ്രൊമോഷൻ സമയത്താണ് താരം മോഹൻലാലുമായുള്ള ബന്ധത്തെക്കുറിച്ച് പറയുന്നത്. സിനിമയിൽ ഓപ്പസിറ്റാണെങ്കിലും, യഥാർത്ഥ ജീവിതത്തിൽ അടുത്ത സുഹൃത്തുക്കളാണ് ഞാനും ലാലുമെന്നാണ് സിദ്ദിഖ് പറയുന്നത്. കഴിഞ്ഞ ദിവസം നേരിൻ്റെ പ്രൊമോഷൻ വേദിയിൽ മോഹൻലാലിൻ്റെ മോതിരം ഊരി സിദ്ദിഖിന് നൽകുകയും, അത് തിരിച്ച് സിദ്ദിഖ് നൽകുന്ന വീഡിയോ വൈറലായി മാറിയിരുന്നു. മോതിരം പോലും ഊരിത്തരുന്ന അത്ര ദൃഢമായ ബന്ധമാണ് ഞാനും ലാലും തമ്മിലുള്ളതെന്നാണ് സിദ്ദിഖ് പറയുന്നത്.