ജയറാമിനും പാർവതിക്കും ഒപ്പം മാളവിക ആദ്യമായി പൊതു വേദിയിൽ!! ഭൂമിയിലെ മിന്നും താരങ്ങളെ കാണാൻ വെള്ളിത്തിരയിലെ താരങ്ങൾ | Actor Jayaram and Family at Sabari School latest news malayalam

Actor Jayaram and Family at Sabari School latest news malayalam : എക്കാലത്തും മലയാളികളുടെ പ്രിയതാര ജോഡികളാണ് ജയറാമും പാർവതിയും. സിനിമയിലെ ഭാഗ്യജോഡികൾ ജീവിതത്തിലും ഒന്നിച്ചത് ആരാധകരെ കൂടുതൽ സന്തോഷിപ്പിച്ചു. എന്നാൽ വിവാഹ ശേഷം സിനിമയിൽ നിന്ന് വിട്ട് നിന്ന പാർവതിക്ക് ഇപ്പോഴും ആരാധകർ കുറവല്ല എന്നതാണ് സത്യം.മലയാളത്തിലെ എല്ലാ പ്രമുഖ നടന്മാർക്കൊപ്പവും നായികയായി അഭിനയിച്ച പാർവതി മലയാളികളുടെ സൗന്ദര്യ സങ്കല്പത്തിന്റെ പൂർണ്ണത ആയിരുന്നു. ഏറെ നാളുകൾ പ്രണയിച്ച ശേഷമാണു

ഇരുവരും വിവാഹിതരായതും. ഇപ്പോൾ ചെന്നൈയിൽ സെറ്റിൽഡ് ആണെങ്കിലും നാടിനോടുള്ള സ്നേഹം കൈവിടാത്തവരാണ് ഇരുവരും. ജയറാം എന്ന നടന്റെ പൂരപ്രേമവും ആനപ്രേമവും അറിയാത്ത മലയാളികൾ കാണില്ല. നല്ലൊരു ചെണ്ട മേള കലാകാരനുമാണ് ജയറാം. മലയാള സിനിമയിലും തമിഴ് സിനിമയിലും ഒരേ പോലെ സജീവമായ താരം അവസാനം അഭിനയിച്ചത് പൊന്നിയിൻ സെൽവൻ എന്ന ബിഗ് ബഡ്ജറ്റ് മൂവിയിലാണ്. മണിരത്നം സംവിധാനം ചെയ്ത ചിത്രത്തിൽ പ്രധാനപ്പെട്ട ഒരു റോൾ ആണ് താരം

ചെയ്തത്. ജയറാമിനെയും പാർവതിയെയും കുറിച്ച് പറയുമ്പോൾ ഇപ്പൊൾ വീട്ടിലുള്ള രണ്ട് താരങ്ങളെക്കുറിച്ച് കൂടി പറയണം മാറ്റാരുമല്ല താര ജോഡികളുടെ മക്കളായ കാളിദാസും മാളവികയും. സൗത്ത് ഇന്ത്യയിലെ മുൻനിരനായകന്മാരിലൊരാളാണ് കാളിദാസ്. കാളിദാസ് സിനിമയിൽ വന്നതിൽ പിന്നെ ആരാധകർക്കിടയിൽ നിന്ന് ഉയർന്നു കേൾക്കുന്ന ഒരു ചോദ്യമാണ് മാളവികയുടെ സിനിമപ്രവേശന ത്തെക്കുറിച്ച്. എന്നാൽ വ്യക്തമായ മറുപടി ഒന്നും താരം കൊടുത്തിട്ടില്ല ഒരു തമിഴ് മ്യൂസിക് ആൽബത്തിലും പരസ്യത്തിലും മാളവിക അഭിനയിച്ചിട്ടുണ്ട്. മോഡലിങ്ങിലാണ് താരപുത്രിക്ക്

കൂടുതൽ താല്പര്യം. ഈയിടെ തൃപ്പുണിത്തുറ ക്ഷേത്രത്തിൽ അച്ഛനോടൊപ്പം തൊഴാനെത്തിയ മാളവികയുടെ ചിത്രങ്ങൾ വൈറൽ ആയിരിന്നു. സിനിമാ പ്രവേശനത്തിനുള്ള തുടക്കമാണോ എന്നും പല ആരാധകരും ചോദിച്ചിരുന്നു. എന്നാൽ ഇപ്പോഴിതാ ഭാര്യ പാർവതിയും മകൾ മാളവികയുമൊന്നിച്ചു ഒരു പൊതു ചടങ്ങിൽ പങ്കെടുക്കാൻ എത്തിയിരിക്കുകയാണ് ജയറാം.വിയ്യക്കുറിശിയിലെ ഫെയ്ത് ഇന്ത്യ വിദ്യാലയത്തിൽ നടന്ന സഹർഷം 2023 എന്ന് പേരിട്ട ചടങ്ങിലാണ് താരകുടുംബം പങ്കെടുത്തത്. വിദ്യാർത്ഥികൾക്ക് സമ്മാനങ്ങൾ നൽകുകയും അവരോടൊപ്പം ഫോട്ടോ എടുക്കുകയും ചെയ്ത ശേഷമാണ് മൂവരും മടങ്ങിയത്. ഇവരെക്കൂടാതെ തെന്നിന്ത്യൻ സൂപ്പർ താരം ജയം രവിയും ചടങ്ങിൽ പങ്കെടുത്തു.