മൂന്നുദിവസം കഴിഞ്ഞ് രോഗം മാറി നിങ്ങൾക്ക് വീട്ടിൽ പോകാം.!! മുല്ലപ്പൂ കഴിക്കരുത്, മരുന്ന് കഴിച്ചാൽ ശത്ത് പോവില്ല; വൈറലായി കുട്ടി ഡോക്ടറുടെ വീഡിയോ | A cute girl act like doctor viral entertainment news

A cute girl act like doctor viral entertainment news : നിരവധി വീഡിയോകളാണ് നിരന്തരം സോഷ്യൽ മീഡിയയിലൂടെ ശ്രദ്ധ നേടുന്നത്. ചെറിയ കുട്ടികൾ മുതൽ പ്രായമായവർ വരെ തുടർച്ചയായി സാമൂഹ്യ മാധ്യമങ്ങളിലൂടെ ലോകത്തോട് സംവദിക്കുകയാണ്. നമ്മുടെ വികസിച്ചുവന്ന മാധ്യമ വൃന്ദത്തിന്റെ ഗുണം കൊണ്ടാവാം എല്ലാ വൈവിധ്യങ്ങളും ഉൾക്കൊള്ളാനും

പ്രോത്സാഹിപ്പിക്കാനും നമുക്ക് കഴിയുന്നത്. രുദ്ര എന്ന കൊച്ചു മിടുക്കിയുടെ വീഡിയോയാണ് ‘തനി നാടൻ മലയാളി’ എന്ന യൂട്യൂബ് ചാനൽ പുറത്തുവിട്ടിരിക്കുന്നത്. കുട്ടികൾ വലിയ കൗതുകമുള്ള വിഷയമാണ്. അവർ ചുറ്റുപാടിനെയും ചുറ്റുമുള്ളവരെയും വീക്ഷിക്കുന്നത് അതിലും കൗതുകവും രസകരവുമാണ്. കുഞ്ഞു പ്രായത്തിൽ തന്നെ അവർ മറ്റുള്ളവരിൽ നിന്ന് പ്രചോദനം ഉൾക്കൊള്ളും. ഇവിടെ രുദ്ര എന്ന കൊച്ചു മിടുക്കി താൻ കണ്ട ഡോക്ടർമാരെ അനുകരിച്ച്

ചികിത്സ അഭ്യസിക്കുകയാണ്. പാലിൽ ചേർത്ത് കഴിക്കണം, മുല്ലപ്പൂ കഴിക്കരുത്,മരുന്ന് കഴിച്ചാൽ ശത്ത് പോവില്ല എന്നു തുടങ്ങി കുരുന്നിന്റെ ചുണ്ടിൽ വിരിയുന്ന കുസൃതികൾക്ക് കണക്കില്ല. കുഞ്ഞിന്റെ തമാശ വ്യൂവേഴ്സിലും അത്രയേറെ ചിരി പടർത്തുന്നു. ഇതിനോടകം നാൽപ്പതിനായിരത്തിലേറെ വ്യൂസും വീഡിയോയ്ക്ക് ലഭിച്ചു. ചിരിച്ചു മടുത്തു,സുന്ദരി തുടങ്ങിയ ഒരുപാട് അഭിനന്ദനങ്ങൾ കമന്റ്സിൽ വന്നു നിറയുന്നു. കുട്ടികളുടെ ഇത്തരം ക്രിയാത്മകമായ തമാശകൾ ആർക്കാണ് ഇഷ്ടപ്പെടാതിരിക്കുക. എല്ലാം മറക്കാനും ചെറിയ സമയം കൊണ്ട് ചിരിപ്പിച്ച് രസിപ്പിക്കാനും

കുട്ടികൾക്ക് കഴിയും.രുദ്ര കൂടെ ആരാണ് വന്നിട്ടുള്ളത് എന്ന് ചോദിക്കുമ്പോൾ അച്ഛൻ തന്റെ കൂടെ മൂത്ത മകനും ഭാര്യയും മാത്രമാണ് വന്നിട്ടുള്ളത് എന്നും രുദ്ര എന്നൊരു പേരേ കേട്ടിട്ടില്ലെന്നു പറയുമ്പോൾ,അതിലെ കൗശലം മനസ്സിലാക്കി ഡോക്ടർ ആണെന്നുള്ളതൊക്കെ മറന്ന് പൊട്ടിച്ചിരിക്കുകയാണ് രുദ്ര. “രണ്ടു ഭർത്താവ് വേണം ഒരാൾക്ക് ബൈക്ക് ഓടിക്കാൻ” എന്നൊക്കെ പറഞ്ഞു കമന്റ്സിൽ കുഞ്ഞു വീണ്ടും ചിരിവിടർത്തുന്നു. എന്തായാലും രുദ്രയും അച്ഛനും കൂടി എല്ലാവരെയും ചിരിപ്പിച്ചു. മരുന്ന് എഴുതുന്നതിലും ചിരിപ്പിക്കുന്നതിലും രുദ്ര ഒരുപോലെ മിടുക്കി തന്നെ.