അമ്മൂമ്മ ഇവിടെ നിക്ക് ഞാൻ രണ്ട് സ്റ്റെപ് ഇട്ടിട്ട് വരാം..!! വൈറാലായി കുരുന്നിന്റെ കലക്കൻ ഡാൻസ് വീഡിയോ | A cute baby dancing for RDX film song

A cute baby dancing for RDX film song : ഇപ്പോൾ എങ്ങും നീല നിലാവേ തരംഗമാണ്.. ഒരുപാട് നാളുകൾക്ക് ശേഷം മലയാളികൾ ഒന്നടങ്കം നല്ല അഭിപ്രായം പറഞ്ഞ ഒരു സിനിമ കൂടിയാണ് ആർ ഡി എക്സ്. ചിത്രത്തിനൊപ്പം തന്നെ ആരാധക മനസ്സിൽ കയറി കൂടിയ ഒന്ന് തന്നെയാണ് സിനിമയിലെ ഗാനമായ നീലനിലാവെ.. പാട്ടിനൊപ്പം തന്നെ ഷെയിൻ നിഗം ചെയ്ത ഡാൻസും സൂപ്പർ ഹിറ്റ് തന്നെ ആയി.

മുതിർന്നവർ മുതൽ ചെറിയ കുഞ്ഞുങ്ങളെ വരെ സിനിമ നല്ല രീതിയിൽ തന്നെ ആകർഷിച്ചു എന്ന് തന്നെ വേണം പറയാൻ. അതിനു ഒരു ഉത്തമ ഉദാഹരണം കൂടിയാണ് ഈ ഒരു വീഡിയോ. കളിച്ചു കൊണ്ടിരിക്കുന്നതിന് ഇടയിൽ നീല നിലവെ പാട്ട് കേട്ട് ഓടി വന്ന ഒരു കുഞ്ഞ് ഡാൻസ് കളിക്കുന്നതാണ് ഇപ്പോൾ വൈറൽ.

ഈ കുരുന്നിന്റെ വീഡിയോ ഷെയിൻ തന്നെ തന്റെ ഇൻസ്റ്റാഗ്രാം പേജിൽ \സ്റ്റാറ്റസ് ആയി തന്നെ ഷെയർ ചെയുകയും ചെയ്തതോടെ കുഞ്ഞുമോൾ അങ്ങ് ഹിറ്റ് ആയി. വളരെ താളത്തോടെയാണ് ആ കുഞ്ഞുമോൾ ഡാൻസ് ചെയ്യുന്നതും. വീഡിയോ ഇഷ്ട്ടമായെങ്കിൽ മറ്റുളവരിലേക്കായി പോസ്റ്റ് ഷെയർ ചെയ്യാൻ മറക്കല്ലേ..A cute baby dancing for RDX film song