നൈസ് ആയി ബാഗ് ഊരാൻ നോക്കിതാ നടന്നില്ല.!! എന്നെ അംഗനവാടിയിൽ വിടല്ലേ..ഞാൻ അടങ്ങി ഇരിക്കാം; വൈറലായി വീഡിയോ | A cute baby convincing her mother why she dont go play school viral video

A cute baby convincing her mother why she dont go play school viral video : കുഞ്ഞുമക്കളുടെ വീഡിയോ കണ്ടിരിക്കാൻ എല്ലാവർക്കും ഇഷ്ട്ടമാണ്. അവരുടെ കുഞ്ഞു കുസൃതികളും കാളി ചിരികളും ഏവരെയും വീഡിയോയ്ക്ക് മുന്നിൽ പിടിച്ചിരുത്തുന്നതാണ്. അത്തരത്തിൽ ഒരു വീഡിയോ ആണ് എപ്പോൾ വൈറലായിരിക്കുന്നത്. സ്കൂളിലേക്ക് പോകാൻ മടിയുള്ള പല കുഞ്ഞുങ്ങളെയും

നമ്മൾ കണ്ടിട്ടുണ്ട്. അതിനു അവർ പറയുന്ന കാര്യങ്ങളും വളരെ രസകരമാണ്. അത്തരത്തിൽ അങ്കണവാടിയിലേക്ക് പോകാനുള്ള മടി കാരണം അമ്മയെ സോപ്പിടുന്ന ഒരു കുഞ്ഞിന്റെ വീഡിയോ ആണ് ഇപ്പോൾ വൈറലായിരിക്കുന്നത്. ‘അമ്മ എന്നെ അംഗന വാടിയിലേക്ക് പറഞ്ഞയിക്കല്ലേ… എനിക്ക് അമ്മയെ കാണാതിരിക്കാൻ വയ്യ. ഞാൻ ഇവിടെ അടങ്ങി ഇരുന്നോളാം എന്നാണ് ആ കുരുന്ന് പറയുന്നത്. അതിനിടയിൽ ഞാൻ ബാഗ് ഊരി വെക്കട്ടെ.

എനിക്ക് പഠിക്കാൻ പോവണ്ട എന്നും ആ കുരുന്ന് പറയുന്നുണ്ട്. ബാഗ് ഊരാൻ വരട്ടെ.. കുഞ്ഞിന് പഠിക്കാൻ പോകേണ്ട എന്ന് വീണ്ടും വീണ്ടും ‘അമ്മ ചോദിക്കുമ്പോൾ വേണ്ട എനിക്ക് അമ്മയെ വിട്ട് പോവണ്ട.. ഞാൻ എങ്ങനെ അമ്മയെ കാണാതിരിക്കും എന്നാണ് ആ കുരുന്ന് ചോദിക്കുന്നത്. എന്തായാലും നല്ല ഉടുപ്പും അതെ കളറിൽ തലയിൽ പൂവും ഒക്കെ വെച്ച് അമ്മയുടെ അടുത്ത് കിണുങ്ങി നിൽക്കുന്ന കുരുന്നിന്റെ വീഡിയോ നിമിഷനേരംകൊണ്ടാണ് വൈറലായി മാറിയത്.

ഞാൻ അടങ്ങി ഇരിക്കാം എന്നെ അംഗനവാടിയിൽ വിടല്ലേ… 😂🥲 എനിക്ക് അമ്മയെ കാണാതിരിക്കാൻ ഒക്കത്തില്ലേ… 😭😂❤എന്ന അടികുറിപ്പോടെയാണ് ഈ വിഡിയോ സാമൂഹിക മാധ്യമങ്ങളിലൂടെ പങ്കുവെച്ചിരിക്കുന്നത്. വീഡിയോയ്ക്ക് താഴെ നിരവധി മന്റുകളാണ് വന്നുകൊണ്ടു ഇരിക്കുന്നത്.