മേളത്തിന്റെ ആവേശം കണ്ടോ ആ മുഖത്ത്.!! ചെണ്ടമേളം ആസ്വദിക്കുന്ന കുഞ്ഞുമിടുക്കന്റെ വീഡിയോ വൈറലാകുന്നു | A cute baby boy enjoying chendamelam video viral

A cute baby boy enjoying chendamelam video viral : കുഞ്ഞ് കുരുന്നുകളുടെ വിഡിയോകൾക്ക് ആരാധകർ എന്നും ഏറെയാണ്.!! അവരുടെ കളിചിരികൾ ആയാലും പ്രകടനങ്ങളായാലും കണ്ടിരുന്നാൽ സമയം പോകുന്നത് അറിയുകയേ ഇല്ല. അത്തരത്തിൽ ഒരു വീഡിയോ ആണ് ഇപ്പോൾ വൈറലായിരിക്കുന്നത്. പൂരവും കോട്ടും എല്ലാം ഏറെ ആസ്വദിക്കുന്നവരാണ് മലയാളികൾ.

ചെണ്ടപ്പുറത്ത് കോലുവീണാൽ അവിടെ ഉണ്ടാകും മലയാളി എന്നാണാലോ പ്രമാണം. ഇപ്പോഴിതാ മേളപ്പെരുക്കത്തിൽ ആവേശം പൂണ്ട് കൊട്ട് ആസ്വദിക്കുന്ന ഒരു കുരുന്നിന്റെ വീഡിയോ ആണ് ഇപ്പോൾ വൈറലായിരിക്കുന്നത്.

ആരും കണ്ടാൽ നോക്കി നിന്ന് പോകും ഈ കുരുന്നിനെ. ചുറ്റും കൂടി നിൽക്കുന്നവരെയും വിഡിയോ പകർത്തുന്ന ക്യാമറകളെയും ഈ കൊച്ചു മിടുക്കൻ നോക്കുന്നെ ഇല്ല. മേളത്തിന്റെ താളത്തിനൊപ്പം കുഞ്ഞു മുണ്ടൊക്കെ ഉടുത്ത് നിൽക്കുന്ന ഈ കുട്ടിക്കുറുമ്പൻ മേളം ആസ്വദിക്കുന്നത് കാണുമ്പോൾ അത് കാണുന്നവർക്കും കണ്ണിന് കുളിർമ പകരുന്നതാണ്.

പൂരം കാണാത്തവർക്ക് പോലും ആ മേളത്തിന്റെ ആവേശം ഹൃദയത്തിൽ നിറയ്ക്കാൻ ആ കുരുന്നിനാകുന്നു. കയ്യിൽ താളം പിടിച്ച് തല ആട്ടി ആസ്വദിക്കുമ്പോൾ ആ മുഖത്ത് മിന്നി മറയുന്നത് ഒരായിരം ഭാവങ്ങളാണ്. ഈ വിഡിയോ എവിടെ നിന്നാണെന്ന് വ്യക്തമല്ലെങ്കിലും വളരെ കൗതുകം നിരക്കുന്നതാണ് ഈ വീഡിയോ