മൗനമായി നിന്ന് പകരം വീട്ടി നയന.!! ജ്വവല്ലറി എത്തുന്ന ദേവയാനി നയനയു കഴിവ് കണ്ട് ഞെട്ടുന്നു; ആ വലിയ രഹസ്യം തിരിച്ചറിഞ്ഞു മുത്തശ്ശൻ | Pathaeamattu today latest episode
Patharamattu today latest episode : ഏഷ്യാനെറ്റ് പരമ്പര പത്തരമാറ്റിൽ വ്യത്യസ്തമ രംഗങ്ങളാണ് നടന്നുകൊണ്ടിരിക്കുന്നത്. ഇന്നലത്തെ എപ്പിസോഡിൽ കിച്ചണിലെ കാര്യങ്ങളൊക്കെ അനന്തപുരിയിലെ ആണുങ്ങൾ പാചകം ചെയ്യാം എന്ന് പറഞ്ഞതിനാൽ സ്ത്രീകൾ എല്ലാവരും ചേർന്ന് ഷോപ്പിങ്ങിന് ഇറങ്ങിയിരിക്കുകയാണ്. സാരിയൊക്കെ എല്ലാവരും സെലക്ട് ചെയ്യുമ്പോൾ മുത്തശ്ശി പറയുന്നത്,
നയനമോൾ സെലക്ട് ചെയ്യുന്ന വസ്ത്രങ്ങളാണ് ഏറ്റവും നല്ലത് എന്ന് പറയുകയാണ്. ഇത് കേട്ട് ദേവയാനിക്കും ജലജയ്ക്കും ദേഷ്യം വരികയാണ്. എനിക്ക് വേണ്ട വസ്ത്രങ്ങൾ ഞാൻ സെലക്ട് ചെയ്തുകൊള്ളാം എന്നു പറയുകയാണ് ദേവയാനി. അപ്പോൾ അനന്തപുരിയിൽ ആദർശ് എന്തു ചെയ്യുമെന്നറിയാതെ നിൽക്കുകയാണ്. അപ്പോഴാണ് അനി വരുന്നത്. ഏട്ടൻ അവിടെ ഇരുന്നാൽ നമുക്ക് പാചകം പൂർത്തിയാക്കേണ്ട എന്ന് പറഞ്ഞപ്പോൾ, നയന പറഞ്ഞു തന്നത് കേട്ടാണ്
ഇത്ര സമയം പാചകം ചെയ്തതെന്നും, ഞാൻ അവളുമായി ഉടക്കിയതിനാൽ ബാക്കി അവൾ പറഞ്ഞു തരുന്നില്ലെന്നും പറയുകയാണ് ആദർശ്. മുത്തശ്ശനെയടക്കം പറ്റിച്ചാണ് ഏട്ടൻ ഇത് ചെയ്തിരിക്കുന്നതെന്ന് പറയുകയാണ് അനി. പിന്നീട് കിച്ചണിലേയ്ക്ക് പോയി നടന്ന കാര്യങ്ങൾ പറയുകയാണ് അനി. നയനേടത്തി പറഞ്ഞുകൊടുത്തത് ഇയർ ബഡ്സ് വഴി കേട്ടാണ് ഇത്രസമയം ഭക്ഷണം ഉണ്ടാക്കിയതെന്നും, അതിനിടയിൽ ഇവർ തമ്മിൽ ഉടക്കിയതിനാൽ ഏടത്തി ഫോൺ ഓഫാക്കി
വച്ചിരിക്കുകയാണെന്ന് പറയുകയാണ്. ഇതു കേട്ട മുത്തശ്ശന് ആദർശിനോട് ദേഷ്യം വരികയാണ്. അവർ വരുമ്പോഴേക്കും എന്തെങ്കിലും ഉണ്ടാക്കണം എന്നു പറഞ്ഞ് പാചകം ചെയ്യുകയാണ്. സാരിയൊക്കെ പർച്ചേയ്സ് ചെയ്ത് ജ്വല്ലറിയിൽ പോവുമ്പോൾ നയനയുടെ ഡിസൈനിലുള്ള നിരവധി മാലകൾ ഉണ്ടാവുമെന്ന് പറയുകയാണ്. അതൊന്നും വേണ്ടെന്ന് പറയുകയാണ് ദേവയാനി. അങ്ങനെ ജ്വല്ലറിയിൽ എത്തിയപ്പോൾ, നിരവധി മാലകൾ കൊണ്ടുവരികയാണ്. അതിൽ ഒരു മാല ദേവയാനി എടുത്തപ്പോൾ, അത് നയന മാഡം ഡിസൈൻ ചെയ്തതാണെന്ന് സ്റ്റാഫ് പറയുകയാണ്. ജലജയും
മറ്റൊരു മാല എടുക്കുകയാണ്. അതും നയന ഡിസൈൻ ചെയ്തതാണെന്ന് കേട്ടപ്പോൾ, ദേവയാനിയും ജലജയും മുഖാമുഖം നോക്കുകയാണ്. അപ്പോഴാണ് അനന്തപുരിയിൽ ആദർശ് ഉണ്ടാക്കിയ ഭക്ഷണം രുചിച്ച് നോക്കി ആകെ പെട്ടിരിക്കുന്ന അവസ്ഥയിൽ ഇരിക്കുമ്പോഴാണ് ഷെഫ് സുരേഷ് പിള്ള വരുന്നത്. കല്യാണത്തിന് വരാൻ പറ്റില്ലെന്നും, അതിനു മുൻപ് മൂർത്തി സാറിനെ കാണാൻ വന്നതാണെന്ന് പറയുകയാണ്. അനിയ്ക്ക് നല്ലൊരു സമ്മാനം നൽകിയ ശേഷം മുത്തശ്ശൻ പിള്ളയെ കൂട്ടി അകത്ത് പോവുകയാണ്. അപ്പോഴാണ് ആദർശ് നമ്മൾ രക്ഷപ്പെട്ടെന്ന് പറയുന്നത്. അദ്ദേഹം നിന്നെ പാചകത്തിന് സഹായിക്കാൻ വന്നതല്ലെന്ന് പറയുകയാണ് ജയൻ.ആരെങ്കിലും പറഞ്ഞാൽ അദ്ദേഹം നമ്മളെ സഹായിച്ചേക്കാമെന്ന് അജയൻ പറയുകയാണ്. ഇതൊക്കെയാണ് ഇന്നത്തെ പത്തരമാറ്റിൽ നടക്കുന്നത്.