എനിക്ക് വളരെ സന്തോഷാണ്.!! 72 വയസ്സുകാരൻ രവീന്ദ്രനും 63 വയസ്സുകാരി പൊന്നമ്മയും വിവാഹിതരായി; അച്ഛന് കട്ട സപ്പോർട്ടുമായി മകൻ | 72 years old Rveendran weds ponnamma viral wedding video

72 years old Rveendran weds ponnamma viral wedding video : സോഷ്യൽ മീഡിയയിൽ കല്യാണങ്ങളും സേവ് ദി ഡേറ്റുകളും വൈറലാകുന്ന കാലമാണ്. എന്നാൽ ഇത് വ്യത്യസ്തമായ ഒരു കല്യാണം. 72 വയസ്സുകാരൻ രവീന്ദ്രനും 63 വയസ്സുകാരി പൊന്നമ്മയും വിവാഹിതയായി. ഇവരാണ് ഇപ്പോൾ സോഷ്യൽ മീഡിയയിലെ താരങ്ങൾ. അമ്പലത്തിൽ വെച്ച് ബന്ധുക്കളെയും നാട്ടുകാരെയും സാക്ഷിയാക്കി രവീന്ദ്രൻ പൊന്നമ്മക്ക് താലി ചാർത്തി.

വിവാഹ ശേഷമുള്ള രവീന്ദ്രൻ ചേട്ടന്റെ വാക്കുകളാണ് ഇപ്പോൾ വൈറലായിരിക്കുന്നത്. എഴുവത്തി രണ്ട് ഒക്കെ ഒരു പ്രായമാണോ ? എന്ന് ചോദിച്ചുള്ള രവീന്ദ്രൻ ചേട്ടന്റെ ചിരിയാണ് ഹൈലൈറ്. പൊന്നമ്മ ചേച്ചിയും അങ്ങനെ തന്നെ. എനിക്ക് ആരുമില്ല എന്ന ആ നിഷ്കളങ്കതയുള്ള സംസാരം ആരെയും ഒന്ന് ചിന്തിപ്പിക്കുന്നതാണ്..

ഹണിമൂൺ എങ്ങോട്ടാണ് എന്ന ചോദ്യത്തിന് അതെല്ലാം എവിടെ തന്നെ. ഇനി കുറച്ചു കാലം കൂടി അല്ലെ ഉള്ളു..അതുവരെ ഇവിടെ സന്തോഷത്തോടെ കഴിയുക. പൂർണ പിന്തുണ നൽകി മകനും ഉണ്ട് അച്ഛന് കൂട്ടായി. അച്ഛൻ അമ്മയെ നോക്കിയാ പോലെ അച്ഛന് ഒരു കൂട്ട വേണ്ടേ എന്നാണ് മകൻ പറയുന്നത്. ഒരു മകൻ കല്യാണം കഴിക്കുമ്പോൾ അച്ഛൻ എങ്ങനെ അവരെ സ്വീകരിക്കുന്നു..അത് പോലെ അച്ഛനെ ഞാനും സ്വീകരിക്കുന്നു എന്നാണ് മകൻ പറഞ്ഞത്